ഡിജിറ്റല്‍ കറന്‍സികളും ക്രിപ്‌റ്റോയും ഒന്നല്ല; പ്രധാന വ്യത്യാസങ്ങളറിയാം

ക്രിപ്‌റ്റോകറന്‍സിയും ഡിജിറ്റല്‍ കറന്‍സികളുമാണ് ആഗോള വിപണിയിലെന്നപോലെ ഡിജിറ്റല്‍ മാധ്യമങ്ങളിലെല്ലാം കത്തി നില്‍ക്കുന്ന വിഷയം. ആദ്യമായി മനസ്സിലാക്കേണ്ടത്, ഡിജിറ്റല്‍ രൂപത്തിലെങ്കിലും ക്രിപ്റ്റോ സാധാരണ ഡിജിറ്റല്‍ അസറ്റുകളോ വെര്‍ച്വല്‍ കറന്‍സിയോ പോലെ അല്ല എന്നതാണ്.

ഒരു തരത്തിലും മാറ്റി ഉപയോഗിക്കാവുന്ന വാക്കല്ല ഡിജിറ്റല്‍, വെര്‍ച്വല്‍, ക്രിപ്റ്റോ എന്നിവ. എന്നാല്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. വെര്‍ച്വല്‍ കറന്‍സികളും ക്രിപ്റ്റോ കറന്‍സികളും വിശാല അര്‍ത്ഥത്തില്‍ ഡിജിറ്റല്‍ കറന്‍സികള്‍ തന്നെയാണ്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് കീഴില്‍ ഇറക്കുന്ന വിനിമയം ചെയ്യുന്ന കറന്‍സികള്‍ തന്നെയാണ് ഡിജിറ്റല്‍ കറന്‍സികളും. എന്നാല്‍ അവയ്ക്ക് അച്ചടിക്കപ്പെട്ട രൂപമില്ല, കാണുന്നത് ഇന്റര്‍നെറ്റിലും. ഇതാണ് സാമ്യം.
നിലവില്‍ ഇവ മൂന്നും കേന്ദ്ര ബാങ്കിംഗ് നിയമത്തിന് പുറത്താണ് നില്‍ക്കുന്നത്. എങ്കിലും ഡിജിറ്റല്‍ കറന്‍സികളെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയമ പരിധിയിലാക്കിയേക്കും. ക്രിപ്‌റ്റോ അതായത് ഡാറ്റാ എന്‍ക്രിപ്ഷന്‍, കൈമാറ്റ മാധ്യമമായ കറന്‍സി എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നതാണ് ക്രിപ്‌റ്റോ കറന്‍സി. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇലക്ട്രോണിക് 'വേര്‍ച്വല്‍' പണമാണ് ക്രിപ്‌റ്റോ കറന്‍സി. ആധുനിക സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സാങ്കേതിക സഹായത്തോടെ ക്രിപ്‌റ്റോഗ്രാഫിയിലൂടെ മൈന്‍ ചെയ്താണ് ക്രിപ്‌റ്റോ കറന്‍സികള്‍ രൂപമെടുക്കുന്നത്.
ഇതിന് വലിയ മുതല്‍ മുടക്കും, ആധുനിക സൂപ്പര്‍ കമ്പ്യൂട്ടറും ഉയര്‍ന്ന ഇലക്ട്രിസിറ്റി ചെലവും കമ്പ്യൂട്ടര്‍ പ്രൊഫഷണ ലുകളും വേണ്ടിവരും. മൈനിംഗ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ കല്‍ക്കരി ഖനനം പോലെയാണെന്ന് തെറ്റിധരിക്കരുത്. എല്ലാം കമ്പ്യൂട്ടര്‍ ക്രിപ്‌റ്റോ സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. ഇത് ചെയ്യുന്നവരെ, ക്രിപ്‌റ്റോ കറന്‍സി മൈനേഴ്‌സ് എന്നാണ് വിളിക്കുന്നത്.ഇത് മാത്രമല്ല മൈനേഴ്‌സ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ വെരിഫിക്കേഷന്‍ നടത്താനും, സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാനും സഹായിക്കുന്നുണ്ട്.ഇതിന്‍വര്‍ക് ട്രാന്‍സാക്ഷന്‍ ഫീ ലഭിക്കും.
സുതാര്യത
ക്രിപ്റ്റോ കറന്‍സിയെക്കുറിച്ച് ശരിയായി പഠനം നടത്തിയിട്ടുള്ളവരിലേക്ക് വ്യാജന്മാരെ ഇറക്കിവിടാനാകില്ല. ഇടപാടിന് ഇടനിലക്കാരില്ല, വളരെ ചെറിയ യൂണിറ്റുകളായി വിഭജിക്കാന്‍ കഴിയും, ഒരു കൃത്യമായ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നതെല്ലാം ഇവയുടെ പ്രത്യേകത തന്നെ.
എല്ലാ ഇടപാടുകളും സുതാര്യമാണ് അതേ സമയം സ്വകാര്യവും. ഓരോ ഇടപാടും ബ്ലോക്ക് ചെയിന്‍ ലെഡ്ജറില്‍ ലഭ്യമാണ്. ഓരോ പുതിയ ഇടപാട് നടക്കുമ്പോഴും അത് ഈ ലെഡ്ജറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അതായത്, എക്സ്, വൈ എന്നീ രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടപാട് നടന്നതായി തിരിച്ചറിയാന്‍ കവിയുമെങ്കിലും ഈ രണ്ട് വ്യക്തികളും ആരാണെന്നത് സ്വകാര്യമായിരിക്കും. 2140 ആകുമ്പോഴേക്കും മാര്‍ക്കറ്റില്‍ 21 മില്യണ്‍ ബിറ്റ്കോയിനുകള്‍ പ്രചാരത്തിലുണ്ടാകും.
ഇതില്‍ കൂടുതല്‍ ബിറ്റ്കോയിനുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല. ഇത്രയുമാണ് അടിസ്ഥാന കാര്യങ്ങള്‍. മൈനിംഗ് എന്ന പ്രക്രിയിലൂടെ ബിറ്റ് കോയിന്‍ സ്വന്തമാക്കാം. കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി ഉപയോഗിച്ച് ഗണിത സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പരിപാടിയാണ് മൈനിംഗ് എന്ന് സാമാന്യവത്കരിക്കാം.
മൈന്‍ ചെയത് നേടുന്ന ബിറ്റ് കോയിന്‍ പരസ്പരം വിനിമയം ചെയ്യാം. സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കാം. അക്കൗണ്ടെന്നാല്‍ ബാങ്ക് അക്കൗണ്ടല്ല മറിച്ച് ഒരു സോഫ്റ്റ്വെയര്‍ വാലറ്റാണെന്ന് മാത്രം. കൂടുതല്‍ വിവരങ്ങള്‍ blockchain.info എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബിറ്റ് കോയിന്‍ സാധാരണ പണമാക്കി മാറ്റുന്ന എക്സ്ചേഞ്ചുകളും നിലിവുണ്ട്.


Related Articles
Next Story
Videos
Share it