ടെക് മഹീന്ദ്ര മുതല്‍ ബെല്‍ വരെ, സംവത് 2081ല്‍ നിക്ഷേപിക്കാന്‍ ഇതാ അഞ്ച് ഓഹരികള്‍

സംവത് 2081ലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. സംവത് 2080 ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ചരിത്ര വര്‍ഷമായിരുന്നു. നിരവധി നാഴികക്കല്ലുകളാണ് ഇക്കാലയളവില്‍ പിന്നിട്ടത്. സെപ്റ്റംബറില്‍ നിഫ്റ്റി ആദ്യമായി 26,250 പോയിന്റും സെന്‍സെക്‌സ് 58,900വും കടന്നു. സംവത് 2028ല്‍ ഇരു സൂചികകളുടേയും നേട്ടം 25 ശതമാനമാണ്. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 45 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 50 ശതമാനവും വളര്‍ന്നു.

ആഗോള രാഷ്ട്രിയ പ്രശ്‌നങ്ങള്‍, മാന്ദ്യ സാധ്യതകള്‍, പലിശ നിരക്കുകളിലെ ഉയര്‍ച്ച എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് വിപണികള്‍ ഈ നാഴികക്കല്ലുകള്‍ പിന്നിട്ടത്. പണപ്പെരുപ്പം അയയുന്നതും ആഗോള വാണിജ്യ മേഖല തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയതും ആഗോള സമ്പദ് വ്യവസ്ഥകളെ കുറിച്ച് നിക്ഷേപകരില്‍ ശുഭപ്രതീക്ഷയുണ്ടാക്കുന്നുണ്ട്. യു.എസില്‍ അര ശതമാനം പലിശ കുറച്ചതും ഇനി രണ്ട് തവണ കൂടി പലിശ കുറച്ചേക്കാമെന്ന സൂചനകളും പണപ്പെരുപ്പം വരുതിയിലാകുന്നുവെന്നാണ് കാണിക്കുന്നത്.
ഇപ്പോഴത്തെ ഈ വിപണി സാഹചര്യത്തില്‍ ദീപാവലിക്കാലത്ത് നിക്ഷേപത്തിന് പരിഗണിക്കാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ബജാജ് ബ്രോക്കിംഗ്. ടെക്‌നിക്കലും ഫണ്ടമെന്റലുമായ വിശകലനങ്ങള്‍ അടിസ്ഥാനമാക്കിയാണ് അടുത്ത 12 മാസത്തില്‍ മികച്ച നേട്ടം നല്‍കിയേക്കാവുന്ന ഓഹരികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ടെക് മഹീന്ദ്ര

വാങ്ങാവുന്ന വില: ₹1,680-₹1,730
ലക്ഷ്യ വില: ₹2,120
നിലവിലെ വില: ₹1,703
മഹീന്ദ്ര ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനിയാണ് ടെക് മഹീന്ദ്ര (Tech Mahindra). വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് സബ്‌കോണ്‍ട്രാക്ടുകളില്‍ നിന്നുള്ള വരുമാനം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ലാഭമാര്‍ജിന്‍ ഉയര്‍ത്താന്‍ പുതിയ ജീവനക്കാരെ നിയമിക്കാനും പരിശീലിപ്പിക്കാനും കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്നു. ജനററേറ്റീവ് എ.ഐയെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് പരിവര്‍ത്തനത്തിന് വിധേയമാകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐ.ടി ജീവാനക്കാരുടെ മൂന്നിലൊന്നും സ്ഥാപനത്തിന്റെ പരിവര്‍ത്തന ഉദ്യമത്തിന്റെ ഭാഗമായി
ഗിറ്റ്ഹബ്‌
കോപൈലറ്റും ഗൂഗ്‌ളും പോലുള്ള കാര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു വര്‍ഷക്കാലയളവില്‍ 51 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 31 ശതമാനത്തിലധികമാണ്.

ഭാരത് ഇലക്ട്രോണിക്‌സ്

വാങ്ങാവുന്ന വില: ₹264-274
ലക്ഷ്യ വില: ₹358
നിലവിലെ വില: ₹283
ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വിവിധ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പൊതുമേഖല നവരത്‌ന കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (Bharat Electronics/BEL). 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 15 ശതമാനവും ലാഭ മാര്‍ജിനില്‍ 40-42 ശതമാനവും വളര്‍ച്ചയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. 2025, 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടിയുടെ ഓര്‍ഡറുകളും
ബെല്‍
പ്രതീക്ഷിക്കുന്നുണ്ട്.
ഒരു വര്‍ഷക്കാലയളവില്‍ ബെല്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് 115 ശതമാനത്തോളം നേട്ടം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ നേട്ടം 53 ശതമാനമാണ്.

സി.ഇ.എസ്.സി

വാങ്ങാവുന്ന വില: ₹180-₹190
ലക്ഷ്യവില- ₹248

നിലവിലെ വില:₹182

ഊര്‍ജ ഉത്പാദന വിതരണ കമ്പനിയാണ് സി.ഇ.എസ്.ഇ. പുനരുപയോഗ ഊര്‍ജ ഉത്പാദനത്തില്‍ കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 12,000-13,000 കോടി രൂപയാണ് ഇതിനായി ചെലവാക്കാന്‍ പദ്ധതിയിടുന്നത്.
കാറ്റാടി ടര്‍ബൈനുകള്‍ വിതരണം ചെയ്യാനായി സുസലോണ്‍ എനര്‍ജിയുയുമായും ഇനോക്‌സ് വിന്‍ഡുമായും കമ്പനി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്ത 2-4 വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യു. ഇതുകൂടാതെ
സി.ഇ.എസ്.ഇ
യുടെ ഉപകമ്പനി പ്രതിവര്‍ഷം 10,500 ടണ്‍ വാര്‍ഷിക ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറും നേടിയിട്ടുണ്ട്.
ഒരു വര്‍ഷക്കാലയളവില്‍ 100 ശതമാനത്തിനു മേല്‍ നേട്ടം നല്‍കിയ ഓഹരിയാണിത്. ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 34 ശതമാനമാണ്. ഓഹരിക്ക് 34 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.

ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിംഗ് സെല്‍

വാങ്ങാവുന്ന വില: ₹700-₹745
ലക്ഷ്യ വില: ₹990

നിലവിലെ വില: ₹740

രാജ്യത്തെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ്മാനേജ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ആന്റണി
വേസ്റ്റ് ഹാന്‍ഡ്‌ലിംഗ് സെല്‍
. 19 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കമ്പനിയാണിത്. ഖരമാലിന്യ ശേഖരണം, നിര്‍മാര്‍ജ്ജനം എന്നിവയുള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ രാജ്യത്തെമ്പാടുമായി നല്‍കുന്നുണ്ട്. നിലവില്‍ 25 കോണ്‍ട്രാക്ടുകള്‍ കമ്പനിക്കുണ്ട്. ഇനിയും കോണ്‍ട്രാക്ടുകള്‍ നേടാനുള്ള കഴിവ് കമ്പനി പ്രകടിപ്പിക്കുന്നുണ്ട്. കമ്പനിയുടെ കഞ്ചൂര്‍മാര്‍ഗ് ഫാക്ടറിയില്‍ പ്രോസസിംഗ് ശേഷി വര്‍ധിപ്പിക്കുന്നതും പി.എം.സി വേസ്റ്റില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നത് വാണിജ്യവത്കരിക്കുന്നതും കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നു.
ഒരു വര്‍ഷക്കാലയളവില്‍ 82 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 49 ശതമാനമാണ്. ഓഹരിക്ക് 38 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് ലക്ഷ്യമിടുന്നത്.

അഗ്രോ ടെക് ഫുഡ്‌സ്

വാങ്ങാവുന്ന വില: ₹910-₹970
ലക്ഷ്യവില: ₹1,230
നിലവിലെ വില: ₹952
അഗ്രോ പ്രോസസിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അഗ്രോ ടെക് ഫുഡ്‌സ്(Agro Tech Foods).ഭക്ഷണ, ഭക്ഷ്യ എണ്ണ ബിസിനസുകളില്‍ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനി വിറ്റഴിക്കുന്നു. പോപ്‌കോണ്‍ വിഭാഗത്തില്‍ 90 ശതമാനം വിഹിതം കമ്പനിക്ക് നേടാനായിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 20 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ്. ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ നേട്ടം 10 ശതമാനത്തിനടുത്താണ്. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,090 രൂപയാണ്. താഴ്ന്ന വില 644.45 രൂപയും. ഓഹരിക്ക് 32 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.

(Equity investing is subject to market risk. Past performance is not indicative of future returns. Always do your own research or consult a financial expert before investing)

(By arrangement with livemint.com)

Related Articles
Next Story
Videos
Share it