ഫാക്ടിന്റെ ലാഭവും വരുമാനവും കുറഞ്ഞു; ഓഹരിയില്‍ നഷ്ടം

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ട് (FACT) നടപ്പു വർഷത്തെ ആദ്യപാദത്തിൽ ലാഭത്തിലും വരുമാനത്തിലും കുറിച്ചത് കനത്ത നഷ്ടം. ഏപ്രില്‍-ജൂണില്‍ 56.64 ശതമാനം പാദാധിഷ്ഠിത ഇടിവോടെ 71.81 കോടി രൂപ സംയോജിത ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ലാഭം 165.60 കോടി രൂപയായിരുന്നു.

മുന്‍വര്‍ഷത്തെ ജൂണ്‍പാദത്തിലെ 136.99 കോടി രൂപയേക്കാള്‍ 47.58 ശതമാനവും കുറവാണ് കഴിഞ്ഞപാദ ലാഭം. കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ വളം സബ്‌സിഡിയില്‍ നിന്ന് റിക്കവറിയായി കേന്ദ്ര സര്‍ക്കാര്‍ 52.13 കോടി രൂപ ഫാക്ടില്‍ നിന്ന് കഴിഞ്ഞ പാദത്തില്‍ തിരിച്ചുപിടിച്ചിരുന്നു. ഇത് ലാഭത്തെ ബാധിച്ചു.
സംയോജിത മൊത്ത വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,315.13 കോടി രൂപയില്‍ നിന്ന് 2.86 ശതമാനം താഴ്ന്ന് 1,277.49 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍ 1,300.73 കോടി രൂപയി നിന്ന് വരുമാനം കുറഞ്ഞത് 1.79 ശതമാനമാണ്. ഫാക്ടിന്റെ ഓഹരി വില ഇന്നുള്ളത് 2.95 ശതമാനം നഷ്ടത്തോടെ 453 രൂപയിലാണ്.
Related Articles
Next Story
Videos
Share it