അഞ്ച് ശതമാനം ഡിസ്‌കൗണ്ടില്‍ ലിസ്റ്റ് ചെയ്ത് ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്
ഫൈഫ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് (Five star business finance LTD) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഐപിഒ വിലയായ 474 രൂപയില്‍ നിന്ന് അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നിരക്കിലായിരുന്നു കമ്പനിയുടെ ലിസ്റ്റിംഗ്. എന്‍എസ്ഇയില്‍ 468.80 രൂപയിലാണ് ഓഹരികളുടെ വ്യാപാരം ആരംഭിച്ചത്.
543.60 രൂപവരെ ഓഹരികള്‍ ഉയര്‍ന്നു. നിലവില്‍ 11.33 ശതമാനം നേട്ടത്തോടെ 527.70 രൂപ (12.30 PM) നിരക്കിലാണ് വ്യാപാരം. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ ആയിരുന്നു ഫൈവ് സ്റ്റാറിന്റെ ഐപിഒ. 450-474 പ്രൈസ് ബാന്‍ഡിലെത്തിയ ഐപിഒ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. നവംബര്‍ 9-11 കാലയളവില്‍ നടന്ന ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് 70 ശതമാനം മാത്രമാണ്. 1,960 കോടി രൂപ സമാഹരിക്കാനായിരുന്നു ഫൈഫ് സ്റ്റാര്‍ ലക്ഷ്യമിട്ടത്.
2021-22 കാലയളവില്‍ 453.5 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 94.5 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1,254 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. 2022 മാര്‍ച്ച് 31ലെ കണക്കുകള്‍ അനുസരിച്ച് 5100 കോടിയുടെ ആസ്തികളാണ് (AUM) ഫൈഫ് സ്റ്റാര്‍ കൈകാര്യം ചെയ്യുന്നത്.