7 മുതൽ 19 % വരെ ആദായം ലഭിക്കാവുന്ന 5 ഓഹരികൾ,ഒരെണ്ണം വിൽക്കാം: വാരാന്ത്യ നിർദേശം

അമര രാജ ബാറ്ററീസ് (Amara Raja Batteries Ltd )

ഇന്ത്യ യിലെ രണ്ടാമത്തെ വലിയ ഈയം-ആസിഡ് (Lead Acid) ബാറ്ററി നിർമാതാക്കൾ. ഉൽപ്പന്നങ്ങൾ 70 % ഓട്ടോമൊബൈൽ വ്യവസായത്തിലാണ് ഉപയോഗിക്കുന്നത്. വരുമാനം 19.2 % വർധിച്ച് 2699 കോടി രൂപയായി. പലിശക്കും നികുതിക്കും മുൻപുള്ള ആദായം (EBITDA) 360 കോടി രൂപയായി. EBITDA മാർജിൻ 1.47 % വർധിച്ച് 13.3 ശതമാനമായി. ഈയത്തിൻ റ്റെ 7 % വിലയിടിവ് മാർജിൻ മെച്ചപ്പെടുത്തി. ഈയം-ആസിഡ് ബാറ്ററികളുടെ വളർച്ചക്ക് വിഘാതങ്ങൾ പലതുണ്ട്. ഇരു ചക്ര -മുച്ചക്ര വൈദ്യുത വാഹനങ്ങളിൽ ഇത്തരം ബാറ്ററി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം ബാറ്ററികൾ ളുടെ ഉപയോഗം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ഐയോൺ (Lithium Ion) ബാറ്ററികളുടെ ഡിമാൻഡ് വർധിക്കുകയാണ്. അമര രാജ ഇത്തരം ബാറ്ററികളുടെ ഉൽപ്പാദനതിനായി ഒരു ശതകോടി ഡോളർ മൂലധന ചെലവ് വരുന്ന പദ്ധതി നടപ്പാക്കുകയാണ്. 2022 -23 രണ്ടാം പകുതിയിൽ ഓട്ടോമൊബൈൽ മേഖലയിൽ നിന്ന് ബാറ്റെറികൾക്ക് ഡിമാൻഡ് വർധിക്കും. ഈയം വിലയിടിവ് മാർജിൻ മെച്ചപ്പെടുത്തും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക

ലക്ഷ്യ വില - 670 രൂപ

നിലവിൽ 624 രൂപ

നിക്ഷേപ കാലയളവ് 12 മാസം.

സിംഫണി ലിമിറ്റഡ് (Symphony Ltd)

സിംഫണിയും അനുബന്ധ കമ്പനികളും ഭവന, വാണിജ്യ, വ്യവസായ കൂളറുകൾ നിർമിക്കുന്ന കമ്പനിയാണ്.ഇന്ത്യയിലും വിദേശത്തും വിപണനം നടത്തുന്നുണ്ട്. വരുമാനം 24.5 % വർധിച്ച് 274 കോടി രൂപയായി. വിൽപന വർധിച്ചു. EBITDA മാർജിൻ 3.2 % കുറഞ്ഞ് 18.6 ശതമാനമായി. ഉൽപ്പാദന ചെലവ് കൂടിയതും വിറ്റ് ലഭിക്കുന്ന വരുമാനം കുറഞ്ഞതുമാണ് കാരണം. അറ്റാദായം 10 % വർധിച്ച് 33 കോടി രൂപയായി. പോളിമെറുകളുടെയും ലോഹങ്ങളുടെയും വിലവര്ധനവ് കൊണ്ട് മൊത്തം മാർജിൻ 44.6 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ബിസിനസിൽ നിന്നുള്ള വരുമാനത്തിൽ 40.7 % വർധനവ് ഉണ്ടായി (190 കോടി രൂപ ), എന്നാൽ വിദശ ബിസിനസിൽ 1 .2 % കുറഞ്ഞു (84 കോടി രൂപ). ഡിസംബർ, മാർച്ച് പാദങ്ങൾ കഴിഞ്ഞുള്ള കാലയളവിൽ ബിസിനസ് മെച്ചപ്പെടും. ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് മാർജിൻ മെച്ചപ്പെടുത്തും. ബ്രസീലിൽ പുതിയ വിപണി കണ്ടെത്തിയിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (Accumulate)

ലക്ഷ്യ വില - 944 രൂപ

നിലവിൽ - 838

(നിക്ഷേപ കാലയളവ് - 12 മാസം)

കജാറിയ സെറാമിക്സ് ( Kajaria Ceramics Ltd)

തിളങ്ങുന്നതും, തിളങ്ങാത്തതുമായ (Glazed and non-glazed tiles ) റ്റൈലുകൾ നിർമിക്കുന്ന കമ്പനിയാണ് കജാറിയ സെറാമിക്സ്. ഇന്ത്യയിലും വിദേശത്തും വിൽപ്പന നടത്തുന്നുണ്ട്. വരുമാനം 10.7 % വർധിച്ച് 1078 കോടി രൂപ യായി. അറ്റാദായം 36 % ഇടിഞ്ഞു -74 കോടി രൂപ. പ്രകൃതി വാതക ലഭ്യത കുറഞ്ഞതും, വില വർധിച്ചതും EBITDA മാർജിൻ 6.5 % ഇടിഞ്ഞ് 12 ശതമാനമായി. ടൈൽസ് ബിസിനസ് വരുമാനം 11.5 % വർധിച്ച് 984 കോടി രൂപയായി. സാനിറ്ററി ബിസിനസ് 74 കോടി രൂപ, പ്ലൈവുഡ് 17.4 % ഉയർന്ന് 19 കോടി രൂപ. EBITDA 28.5 % കുറഞ്ഞു -129 കോടി രൂപ.

സാനിറ്ററി ബിസിനസിൽ ഫാസെറ്റ് (faucet) ഉൽപ്പാദന ശേഷി 6 ലക്ഷം യൂണിറ്റുകൾ വർധിപ്പിച്ച് മൊത്തം വാർഷിക ഉൽപ്പാദന ശേഷി 16 ലക്ഷമാകും. ടൈൽ ഉൽപ്പാദനം വർധിപ്പിക്കാനായി സിക്കന്ദരാബാദ് ഉൽപ്പാദന കേന്ദ്രം വികസിപ്പിക്കുന്നു. സബ്സിഡിയറി കമ്പനിയായ കജാറിയ ബാത്ത് വെയർ പുതിയ സാനിറ്ററി ഉൽപ്പന്ന യൂണിറ്റ് സ്ഥാപിക്കാൻ 70 കോടി യുടെ നിക്ഷേപം നടത്തും.നേപ്പാളിൽ പുതിയ ഉൽപ്പാദനം സംയുക്ത സംരംഭമായി തുടങ്ങും. റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ച ടൈൽ, സാനിറ്ററി വെയർ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കും.പ്രകൃതി വാതക വില കുറയുന്ന സാഹചര്യത്തിൽ മാർജിൻ മെച്ചപ്പെടും.

നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (Accumulate)

ലക്ഷ്യ വില -1180

നിലവിൽ - 1032

(നിക്ഷേപ കാലയളവ് - 12 മാസം)

വിനതി ഓർഗാനിക്സ് (Vinati Organics Ltd)

രണ്ടു സ്പെഷ്യാലിറ്റി രാസവസ്തുക്കളിൽ ലോക വിപണിയിൽ ആധിപത്യം ഉള്ള കമ്പനിയാണ് വിനതി.അതിൽ വിപണി വിഹിതം 70 %. EBITDA 47 % വർധിച്ച് 148 കോടി രൂപയായി. ഊർജ, ഇന്ധന ചെലവുകൾ വർധിച്ചു. എങ്കിലും അറ്റാദായം 42.6 % വർധിച്ച് 116 കോടി രൂപയായി. EBITDA മാർജിൻ 0.8 % വർധിച്ച് 25.8 ശതമാനമായി. മൊത്തം മാർജിൻ 2 .5 % ഉയർന്നു -45 .

ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് വളർച്ച ഉണ്ട് രണ്ട് രാസവസ്തുക്കളുടെ ഉൽപ്പാദന ശേഷി വര്ധിപ്പിക്കുന്നതിനാൽ 700 കോടി അധിക വരുമാനം നേടാൻ സാധിക്കും. 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 32 % സംയുക്ത വാർഷിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില -2360 രൂപ

നിലവിൽ - 2095 രൂപ

(നിക്ഷേപ കാലയളവ് - 12 മാസം)

ഇന്ത്യൻ ബാങ്ക് (Indian Bank Ltd)

പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്ക് 4.4 ലക്ഷം കോടി രൂപയുടെ വായ്‌പയും, 5.9 ലക്ഷം രൂപയുടെ ഡിപ്പോസിറ്റുകളും ഉണ്ട് . മൊത്തം വരുമാനം 10 % വർധിച്ച് 10 .3 ലക്ഷം കോടി രൂപയായി. അറ്റ പലിശ വരുമാനം 15 % വർധിച്ചു -4684 കോടി രൂപ. അലഹാബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലേക്ക് ലയിപ്പിച്ചതോടെ ആസ്തികൾ വർധിച്ചിട്ടുണ്ട്. ആസ്തികളുടെ നിലവാരം മെച്ചപ്പെട്ടു എങ്കിലും സ്ലിപ്പേജ് (Slippage ratio ) അനുപാതം

കൂടുന്നത് ക്രെഡിറ്റ് ചെലവ് വർധിപ്പിക്കും. സ്ലിപ്പേജ് എന്നാൽ അറ്റ നിഷ്ക്രിയ ആസ്തികൾ ഓരോ ത്രൈമാസവും അധികമായി ഉണ്ടാകുന്നതാണ്. മൊത്തം നിഷ്ക്രിയ ആസ്തികൾ 7.30 % (നേരത്തെ 8.13 %), വായ്‌പ ഡിപ്പോസിറ്റ് അനുപാതം 74.4 ശതമാനമായി ഉയർന്നിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി 1.50 ശതമാനമായി കുറഞ്ഞു. നിലവിൽ ഇന്ത്യൻ ബാങ്കിൻറ്റെ ഓഹരി മൂല്യം പ്രവർത്തന ഫലം വിലയിരുത്തുമ്പോൾ ഉയർന്നു നിൽക്കുന്നു. അതിനാൽ,

നിക്ഷേപകർക്കുള്ള നിർദേശം -വിൽക്കുക (sell)

ലക്ഷ്യ വില - 233 രൂപ

നിലവിൽ - 260 രൂപ

(നിക്ഷേപ കാലയളവ് -12 മാസം)

ഹിറ്റാച്ചി എനർജി (Hitachi Energy Ltd)

2019 ൽ സ്ഥാപിതമായ ഹിറ്റാച്ചി എനർജി വൈദ്യുതി ഗ്രിഡിന് വേണ്ട വൻ പദ്ധതികൾ ചെയ്ത് കൊടുക്കുന്ന സ്ഥാപനമാണ്. വരുമാനം 31.3 % വർധിച്ച് 1115 കോടി രൂപയായി. EBITDA 3.6 % വർധിച്ച് 76 കോടി രൂപയായി. സെമികണ്ടക്ടറുകളുടെ ദൗർലഭ്യം, ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾ കൊണ്ട് EBITDA മാർജിൻ 1.82 % ഇടിഞ്ഞു -6.8 ശതമാനമായി. എങ്കിലും അറ്റാദായം 8.3 % വർധിച്ച് 37 കോടി രൂപയായി. പുനരുപയോഗ ഊർജ വിഭാഗത്തിൽ എൻ ടി പി സി യുടെ 4.75 ഗിഗാ വാട്ട് കൂറ്റൻ ഊർജ പാർക്ക് ഗുജറാത്തിൽ സ്ഥാപിക്കാനുള്ള കരാർ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പവർ ഗ്രിഡ് കോർപറേഷൻ, റെയിൽവേ എന്നി സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതീകരണ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. എ ബി ബി കമ്പനിയിലെ മിച്ചം ഓഹരികളും ഹിറ്റാച്ചി വാങ്ങും. അതിലൂടെ സാങ്കേതിക മികവ് കൂട്ടാനും, ഡിജിറ്റൽ സാങ്കേതികതകൾ ഉപയോഗപ്പെടുത്താനും സാധിക്കും

നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (accumulate)

ലക്ഷ്യ വില 3492 രൂപ

നിലവിൽ 3082 രൂപ

(നിക്ഷേപ കാലയളവ് 12 മാസം)

( Stock Recommendation by Geojit Financial Services )

(ഇതൊരു ധനം ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

Related Articles
Next Story
Videos
Share it