Begin typing your search above and press return to search.
ഒരു വര്‍ഷം കൊണ്ട് 3.7 മടങ്ങ് നേട്ടം നല്‍കിയ കേരള കമ്പനി ഇതാണ്!
ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 3.7 മടങ്ങ് നേട്ടം നല്‍കി ഒരു കേരള കമ്പനി. പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് നിക്ഷേപകരുടെ മനം നിറയ്ക്കുന്ന നേട്ടം സമ്മാനിച്ചിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ജിയോജിത് ഓഹരിയ്ക്ക് 2020 മെയ് മാസത്തില്‍ വില 17 രൂപയായിരുന്നു. 2021 മെയ്യില്‍ വില 70 രൂപയും. ഒരു വര്‍ഷം കൊണ്ട് 3.7 മടങ്ങ് വില വര്‍ധന.
ഇതുകൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം ഉള്‍പ്പടെ മൊത്തം 3.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗ നാളുകളില്‍ ഓഹരി വിപണിയിലേക്ക് റീറ്റെയ്ല്‍ നിക്ഷേപകരുടെ ഒഴുക്കായിരുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളുടെ നിറം മങ്ങിയപ്പോഴും ഓഹരി വിപണി കുതിച്ചുകയറിയത് നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും വീട്ടിലിരുന്ന് ഡിമാറ്റ് എക്കൗണ്ട് തുറന്ന് വിപണിയില്‍ നിക്ഷേപം നടത്താനാവുമെന്ന സ്ഥിതിയായി. സുസജ്ജമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുള്ള ജിയോജിതിന്, പുതുതലമുറ നിക്ഷേപകരുടെ ഇടയില്‍ അതിവേഗം സ്വീകാര്യത ലഭിച്ചു. മാത്രമല്ല കമ്പനിയുടെ ലാഭം കൂടാനും ഇത് ഉപകരിച്ചു.
ഡീമാറ്റ് എക്കൗണ്ട് തുറക്കല്‍ മുതല്‍ ഓരോരുത്തരുടെയും റിസ്‌ക് കണക്കിലെടുത്ത് നിക്ഷേപിക്കാന്‍ പറ്റുന്ന നേട്ട സാധ്യതയുള്ള ഓഹരികള്‍ അടങ്ങുന്ന 'നിക്ഷേപ ബാസ്‌കറ്റുകള്‍' വരെ ജിയോജിത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകര്‍ക്ക് നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് ജിയോജിതില്‍ പുതുതായി തുറന്ന എക്കൗണ്ടുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവന്‍ എടുത്താല്‍ പുതുതായി തുടങ്ങിയ എക്കൗണ്ടുകളില്‍ 70 ശതമാനവും ഡിജിറ്റലി വന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തുറന്ന എക്കൗണ്ടുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ രീതിയിലൂടെയായിരുന്നു. മാത്രമല്ല ആര്‍ക്കും എവിടെ ഇരുന്നു ജിയോജിതില്‍ എക്കൗണ്ട് തുറന്ന് ഓഹരി നിക്ഷേപം ആരംഭിക്കാമെന്നതും കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും സഹായിച്ചു.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനമാണ് ജിയോജിത് നേടിയത്. 2019 - 20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്‍ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടി രൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി.
ഇതുകൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം ഉള്‍പ്പടെ മൊത്തം 3.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
നേട്ടത്തിന് പിന്നിലെ കാരണം?
കോവിഡ് ഒന്നാംതരംഗത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണി തകര്‍ന്നടിഞ്ഞെങ്കിലും അതിവേഗം തിരിച്ചുകയറി. കനത്ത ഇടിവില്‍ നിന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് വിപണി കരകയറിയതും നിക്ഷേപ സേവന രംഗത്തെ കരുത്തുറ്റ കമ്പനിയായ ജിയോജിത്തിന് നേട്ടം പകരുന്ന ഘടകമായി.കോവിഡിന്റെ ഒന്നാം തരംഗ നാളുകളില്‍ ഓഹരി വിപണിയിലേക്ക് റീറ്റെയ്ല്‍ നിക്ഷേപകരുടെ ഒഴുക്കായിരുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളുടെ നിറം മങ്ങിയപ്പോഴും ഓഹരി വിപണി കുതിച്ചുകയറിയത് നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും വീട്ടിലിരുന്ന് ഡിമാറ്റ് എക്കൗണ്ട് തുറന്ന് വിപണിയില്‍ നിക്ഷേപം നടത്താനാവുമെന്ന സ്ഥിതിയായി. സുസജ്ജമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുള്ള ജിയോജിതിന്, പുതുതലമുറ നിക്ഷേപകരുടെ ഇടയില്‍ അതിവേഗം സ്വീകാര്യത ലഭിച്ചു. മാത്രമല്ല കമ്പനിയുടെ ലാഭം കൂടാനും ഇത് ഉപകരിച്ചു.
ഡീമാറ്റ് എക്കൗണ്ട് തുറക്കല്‍ മുതല്‍ ഓരോരുത്തരുടെയും റിസ്‌ക് കണക്കിലെടുത്ത് നിക്ഷേപിക്കാന്‍ പറ്റുന്ന നേട്ട സാധ്യതയുള്ള ഓഹരികള്‍ അടങ്ങുന്ന 'നിക്ഷേപ ബാസ്‌കറ്റുകള്‍' വരെ ജിയോജിത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകര്‍ക്ക് നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് ജിയോജിതില്‍ പുതുതായി തുറന്ന എക്കൗണ്ടുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവന്‍ എടുത്താല്‍ പുതുതായി തുടങ്ങിയ എക്കൗണ്ടുകളില്‍ 70 ശതമാനവും ഡിജിറ്റലി വന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തുറന്ന എക്കൗണ്ടുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ രീതിയിലൂടെയായിരുന്നു. മാത്രമല്ല ആര്‍ക്കും എവിടെ ഇരുന്നു ജിയോജിതില്‍ എക്കൗണ്ട് തുറന്ന് ഓഹരി നിക്ഷേപം ആരംഭിക്കാമെന്നതും കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും സഹായിച്ചു.
പുതിയ അവസരങ്ങളിലേക്ക്
ഉപഭോക്താക്കള്‍ക്കായുള്ള ഓഫറുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിനും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റിക്ക് കീഴില്‍ ആള്‍ട്ടര്‍നേറ്റീവ് ഫണ്ട് മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു എ.എം.സി ലൈസന്‍സ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയില്‍ നിയന്ത്രണങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ജിയോജിത് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. 2021 മാര്‍ച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനമാണ് ജിയോജിത് നേടിയത്. 2019 - 20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്‍ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടി രൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി.
Next Story
Videos