Begin typing your search above and press return to search.
ആദ്യപാദത്തില്‍ 38 കോടി രൂപ അറ്റാദായം നേടി ജിയോജിത്
നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 38.39 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 56 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 24.56 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം വരുമാനം ഒന്നാം പാദത്തില്‍ 121 കോടി രൂപയായി വര്‍ധിച്ചു. 33 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 91.07 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിന് മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33.06 കോടി രൂപയില്‍ നിന്ന് 50.84 കോടി രൂപയിലെത്തി. 54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ജിയോജിത്തിന് നിലവില്‍ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 56,000 കോടിയിലധികം രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.
ജിയോജിത്തിന് നിലവില്‍ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 56,000 കോടിയിലധികം രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.
Next Story
Videos