ബിഎഫ്എസ്‌ഐ സമിറ്റ് ഫെബ്രുവരി 22 ന്: ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് സംസാരിക്കുന്നു

ധനകാര്യമേഖലയില്‍ സൗത്ത് ഇന്ത്യയില്‍ തന്നെ നടക്കുന്ന ഏറ്റവും വലിയ സമിറ്റുകളിലൊന്നായ ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് ((BFSI) സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഫെബ്രുവരി 22 ന്, കൊച്ചി ലെ മെറിഡിയനില്‍ നടക്കും. സമിറ്റില്‍ ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെയ്ക്കും.

ബാങ്കിംഗ്-ധനകാര്യ രംഗത്തെ പുതിയ മാറ്റങ്ങള്‍ ചര്‍ച്ചയാകുന്ന വിവിധ സെഷനുകളാണ് സമിറ്റിന്റെ പ്രധാന പ്രത്യേകത. 22 ന് രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന പരിപാടിയില്‍ ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയും നെറ്റ്വര്‍ക്കിംഗ് ഡിന്നറുമുണ്ടാകും.

വിവിധ സെഷനുകള്‍

ധനകാര്യ നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദഗ്ധരും അനുഭവ സമ്പന്നരും പങ്കെടുക്കുന്ന വിവിധ സെഷനുകളാണ് പരിപാടിയുടെ പ്രധാന ആകര്ഷകങ്ങളിലൊന്ന്. പ്രമുഖരുടെ പ്രത്യേക പ്രഭാഷണങ്ങളോടൊപ്പം മുത്തൂറ്റ് ഫിനാന്‍സിന്റെ സാരഥിയായ ജോർജ് അലക്‌സാണ്ടര്‍ മുത്തൂറ്റും സ്വര്‍ണ വായ്പാ രംഗത്തെ പുതു തലമുറ മാറ്റങ്ങൾ പങ്കു വെക്കും. എൻ ബി എഫ് സി മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കും.


ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

എം.ഡി, മുത്തൂറ്റ് ഫിനാന്‍സ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് 30 വര്‍ഷത്തോളമായി മുത്തൂറ്റ് ഗ്രൂപ്പിനെ നയിക്കുന്നു. നാല് രാജ്യങ്ങളിലായി വ്യത്യസ്തങ്ങളായ 16 മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രൂപ്പാണിത്. ഫിനാന്‍ഷ്യല്‍ സര്‍വീസിന് പുറമേ പ്ലാന്റേഷന്‍സ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, പവര്‍ ജനറേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെല്ലാം മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തനമുണ്ട്.

രാജ്യത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ സാമ്പത്തിക കാര്യങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുള്ള ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഐ.ഐ.എം കോഴിക്കോട്, ഐ.എസ്.ബി ഹൈദരാബാദ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഗസ്റ്റ് ലക്ചററായി ക്ലാസെടുക്കുകയും ചെയ്യുന്നു.

കേരള നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് വെല്‍ഫെയര്‍ അസോസിയേഷനടക്കമുള്ള നിരവധി സംഘടനകളുടെ നേതൃസ്ഥാനത്തും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പ്രവര്‍ത്തിക്കുന്നു.


ധനം ബി.എഫ്.എസ്.ഐ (BFSI) സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:

അനൂപ് ഏബ്രഹാം: 90725 70065

ഇ-മെയ്ല്‍: vijay@dhanam.in

രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com


Related Articles
Next Story
Videos
Share it