സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്ന് മാറ്റമില്ല, പവന്‍ വില ഇപ്പോഴും 44,000ല്‍ താഴെ

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 5,495 രൂപയും ഒരു പവന് 43,960 രൂപയുമാണ്. ശനിയാഴ്ച സ്വര്‍ണ വിലയില്‍ നേരിയ കയറ്റമുണ്ടായിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമുണ്ടായില്ല. ഗ്രാമിന് 4,548 രൂപ.

22 കാരറ്റ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 43,600 രൂപയാണ്. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വിലയുണ്ടായിരുന്നത്. ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്.

കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45,760 രൂപ എന്നതായിരുന്നു. 2023 മെയ് അഞ്ചിലെ വിലയാണിത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 2015 ഓഗസ്റ്റ് ആറിന് രേഖപ്പെടുത്തിയതാണ്. അന്ന് പവന് 18,720 രൂപയാണുണ്ടായിരുന്നത്. ആഗോള വിപണിക്കൊപ്പം ചാഞ്ചാടിയ സ്വര്‍ണ വില പിന്നീട് വലിയ കയറ്റിറക്കങ്ങള്‍ക്ക് വിധേയമായി.

ആഗോള വിപണിയില്‍ ഇന്ന് 1,921 ഡോളറിലാലാണുള്ളത്. രാവിലെ 1923 ഡോളറിലായിരുന്നു. ഈ മാസം ആദ്യം സ്‌പോട്ട് സ്വര്‍ണം 1,917 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്നു മാറ്റമില്ല. സാധാരണ വെള്ളിക്ക് 79 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Related Articles
Next Story
Videos
Share it