ഇന്ത്യയിലെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ ശക്തമായ തിരിച്ചുവരവ്

ഇന്ത്യയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 2020ല്‍ കോവിഡ് വ്യാപനം ആരംഭിച്ചതോടെ കുത്തനെ ഇടിഞ്ഞതിനു ശേഷം 2021 ല്‍ ശക്തമായ തിരിച്ചുവരവ് ഉണ്ടായിരിക്കുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് സ്വര്‍ണാഭരണ ഡിമാന്‍ഡ് 93 % വര്‍ധിച്ച് 610.9 ടണ്ണായി ഉയര്‍ന്നു. സ്വര്‍ണ്ണ ഇ ടി എഫ് നിക്ഷേപങ്ങളില്‍ 9 ടണ്‍ വര്‍ധനവ് ഇന്ത്യയില്‍ രേഖപ്പെടുത്തി.

സ്വര്‍ണ്ണ കട്ടികളുടെയും, നാണയങ്ങളുടെയും ഡിമാന്‍ഡ് 43 % വര്‍ധിച്ച് 186.5 ടണ്ണായി. ലോക വിപണിയില്‍ സ്വര്‍ണ്ണ കട്ടികളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് 31 % ഉയര്‍ന്ന് 1180.4 ടണ്ണായി.

ഏറ്റവും അധികം സ്വര്‍ണ്ണ ഉപഭോഗമുള്ള ചൈനയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 63 % വര്‍ധിച്ച് 674.6 ടണ്ണായി ഉയര്‍ന്നു. ആഗോള തലത്തില്‍ സ്വര്‍ണ്ണാഭരണ ഡിമാന്‍ഡ് 52 % ഉയര്‍ന്ന് 2123.6 ടണ്ണായി.

സാമ്പത്തിക വളര്‍ച്ച, കോവിഡ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ സംസ്ഥാങ്ങള്‍ കുറച്ചതും ആഭരണ ഡിമാന്‍ഡ് വര്‍ധിക്കാനുള്ള കാരണങ്ങളായി.2021 ലെ നാലാം പാദത്തില്‍ ചൈനീസ് പുതു വര്‍ഷത്തിന് മുന്നോടിയായുള്ള ആഭരണ വില്‍പന ഉയര്‍ന്നത് സ്വര്‍ണ്ണ ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.

2021 ല്‍ മൊത്തം ആഗോള സ്വര്‍ണ്ണ ഡിമാന്‍ഡ് 10 % വര്‍ധിച്ച് 4021 ടണ്ണായി.ടെക്നോളജി മേഖലയില്‍ നിന്നുള്ള സ്വര്‍ണ്ണ 9 % വര്‍ധിച്ച് 330 ടണ്ണായി.ഇതില്‍ ഭൂരിഭാഗവും ഇലക്ട്രോണിക്‌സ് വ്യവസായങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് വ്യവസായലങ്ങളുടെ സ്വര്‍ണ്ണ ഡിമാന്‍ഡ് 9 % വര്‍ധിച്ച് 272 ടണ്ണായി ഉയര്‍ന്നു.കേന്ദ്ര ബാങ്കുകള്‍ പുതുതായി 463 ടണ്‍ സ്വര്‍ണ്ണം വാങ്ങി. 2020 നെ അപേക്ഷിച്ച് 82 % വര്ധനവ് . 2021 ല്‍ ആഗോള സ്വര്‍ണ്ണ ഖനനം 2 % വര്‍ധിച്ച് 3560.7 ടണ്ണായി.

2021 നാലാം പാദത്തില്‍ ഇന്ത്യയില്‍ ഓഹരി സൂചികകള്‍ 10 % ഇടിഞ്ഞതും, ഉത്സവ സീസണ്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഈ കാലയളവില്‍ സ്വര്‍ണ്ണ ഡിമാന്‍ഡ് 43 % ഉയരാന്‍ കാരണമായി (മൊത്തം ഡിമാന്‍ഡ് 186 ടണ്‍).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it