ആഗോള വിപണിയില്‍ സ്വര്‍ണം കുതിക്കുന്നു, കേരളത്തില്‍ വില മാറ്റമില്ല
ആഗോള വിപണിയില്‍ സ്വര്‍ണം കയറ്റം തുടരുകയാണ്. ഇന്നലെ 1,858 ഡോളറായിരുന്ന നിരക്ക് ഇന്ന് 1873 ഡോളറിലേക്ക് കുതിച്ചു. ഒക്റ്റോബര്‍ നാലിന് 1,822 ഡോളര്‍ ആയിരുന്ന വിലയാണ് ഇസ്രായേല്‍ യുദ്ധ പശ്ചാത്തലത്തില്‍ കുതിപ്പ് തുടരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം കുത്തനെ ഉയരുമ്പോള്‍ കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടായി. പവന് 1,000 രൂപയിലധികമാണ് കഴിഞ്ഞ 10 ദിവസത്തിനിടയില്‍ കയറിയത്.
ലോക വിപണിയിൽ കയറിയെങ്കിലും ഇന്ന് കേരളത്തിലെ സ്വര്‍ണ വില മാറിയില്ല. പവന് 42,920 രൂപയും ഗ്രാമിന് 5,365 രൂപയുമാണ് ഇന്നത്തെ വില. സെപ്റ്റംബര്‍ 30ന് പവന് വില 42,290 രൂപയായിരുന്നു. കേരളത്തില്‍ 18 കാരറ്റിന്റെ വിലയും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,433 രൂപയാണ് ഇന്നത്തെ വില.
വെള്ളി വില
സംസ്ഥാനത്ത് രണ്ട് ദിവസമായി വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 74 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.