സ്വര്‍ണമോ, സ്വര്‍ണ ഇടിഎഫുകളൊ..മെച്ചപ്പെട്ട ആദായം നല്‍കുന്നത് ?

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതോ, സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ നിക്ഷേപിക്കുന്നതോ ആദായകരം? ദീപാവലി ആഘോഷ വേളയിലും, വിവാഹങ്ങള്‍ക്കും മറ്റും സ്വര്‍ണ സ്വര്‍ണാഭരണങ്ങളും, നാണയങ്ങളും വാങ്ങുന്നത് ഇന്ത്യയില്‍ പതിവാണ്. എന്നാല്‍ ഇടിഎഫ് (എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപങ്ങള്‍ ക്രമേണ വര്‍ധിക്കുകയാണ്. ഇത്തരം ഫണ്ടുകളുടെ യൂണിറ്റുകള്‍ (ഒരു ഗ്രാം സ്വര്‍ണത്തിന് തത്തുല്യം) ഓഹരി വിപണിയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.

നിക്ഷേപകരുടെ പണം സ്വര്‍ണ കട്ടികള്‍ വാങ്ങാന് ഉപയോഗിക്കുന്നത്. സ്വര്‍ണ വിലയില്‍ പ്രതിദിനം ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസൃതമായി ഇടിഎഫ് യൂണിറ്റുകളുടെ വിലയില്‍ മാറ്റം ഉണ്ടാകും. വില കയറുമ്പോള്‍ യൂണിറ്റുകള്‍ വിറ്റാല്‍ ലാഭം നേടാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണത്തില്‍ നിന്നുള്ള സംയുക്ത വാര്‍ഷിക ആദായം 12.2 ശതമാനവും, സ്വര്‍ണ ഇ ടി എഫ്ഫില്‍ നിന്ന് 12.4 ശതമാനമാണ്.
2017 ല്‍ സ്വര്‍ണത്തിന് 10 ഗ്രാമിന് 30,000 രൂപയായിരുന്നത് ആഗസ്റ്റ് 2020 ല്‍ 56000 രൂപവരെ ഉയര്‍ന്നു. പിന്നെ 52000 ത്തിലേക്ക് താണു. കോവിഡ് വ്യാപനത്തിന്റെ ആദ്യവര്‍ഷത്തില്‍ 38 % വരെ സ്വര്‍ണ വില വര്‍ധിച്ചിരുന്നു.
സ്വര്‍ണവും, സ്വര്‍ണ ഇടിഎഫ്് നിക്ഷേപങ്ങളും തമ്മില്‍ ആദായത്തില്‍ വ്യത്യാസം ഇല്ലെങ്കിലും, ഇടിഎഫ്കള്‍ക്ക് ചില ഗുണങ്ങള്‍ ഉണ്ട്. എളുപ്പത്തില്‍ പണമാക്കാം, ആഭരണ ത്തിന് കൊടുക്കേണ്ട പണിക്കൂലി ഇല്ല, നഷ്ടപ്പെടുമെന്ന് ഭയവും വേണ്ട എന്നിവയാണ് ഈ ഗുണങ്ങള്‍. ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഇടിഎഫ് നിക്ഷേപം നടത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it