രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ: സ്വര്‍ണത്തിന് ഇതെന്തുപറ്റി?

സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത്. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില (Todays Gold Rate) ഇന്ന് 37,480 രൂപയാണ്.

ദേശീയ വിപണിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 750 രൂപ കുറഞ്ഞ് 46,850 രൂപയിലെത്തി. നേരത്തെ ക്ലോസ് ചെയ്ത 47,600 രൂപയില്‍ നിന്നും ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 820 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,930 രൂപയില്‍ നിന്ന് 51,110 രൂപയുമായി.
കേരളത്തില്‍ ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,685 രൂപയായി. ഇന്നലെ 50 രൂപയുടെ ഇടിവാണ് ഉണ്ടായത്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണം ഇന്നലെ 1773 ഡോളര്‍ വരെ കയറിയിട്ടു പിടിച്ചു നില്‍ക്കാനാവാതെ 1732 ലേക്ക് കുത്തനേ വീണു. ഇന്നു രാവിലെ 1739-1741 ഡോളറിലാണു സ്വര്‍ണം.
സ്വര്‍ണവിലയിലെ ഇടിവ് ആഭരണ വില്‍പന വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പലേടത്തും വ്യാപാരം മൂന്നു മടങ്ങായി. ഒന്നാം പാദത്തില്‍ മികച്ച വില്‍പന നടന്ന ടൈറ്റന്‍ ഓഹരിവില ഇന്നു രാവിലെ ആറു ശതമാനം കുതിച്ചു. കല്യാണ്‍ ജ്വല്ലേഴ്‌സും നാലു ശതമാനത്തോളം ഉയര്‍ന്നു.
ഡോളര്‍ ഇന്നലെ തുടക്കത്തില്‍ ഗണ്യമായി താഴ്‌ന്നെങ്കിലും ഒടുവില്‍ ചെറിയ നഷ്ടത്തോടെ 79.3 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിദേശനാണ്യ വരവ് പ്രോത്സാഹിപ്പിക്കാന്‍ ഇന്നലെ വൈകുന്നേരം കുറേ നടപടികള്‍ പ്രഖ്യാപിച്ചു. അതിനോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം.
റിസര്‍വ് ബാങ്ക് നടപടികളുടെ ഫലപ്രാപ്തിയെപ്പറ്റി പല നിരീക്ഷകര്‍ക്കും വിപരീതാഭിപ്രായമുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ എടുത്ത വിദേശ വാണിജ്യ വായ്പകളില്‍ ഗണ്യമായ പങ്കും വിനിമയ നിരക്കിലെ മാറ്റങ്ങള്‍ താങ്ങാന്‍ ഹെഡ്ജ് ചെയ്തിട്ടില്ല എന്നതു രൂപയുടെ സ്ഥിതി മോശമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it