രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് ഇന്ന് സ്വര്‍ണം

കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 320 രൂപ വര്‍ധിച്ച് 38,400 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. മാത്രമല്ല ഒറ്റയടിക്കുയരുന്ന വലിയ നിരക്കും കഴിഞ്ഞ മാസത്തേതിലെ അപേക്ഷിച്ച് ഇന്നത്തേതാണ്.

രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് സ്വര്‍ണവിലയെങ്കിലും ഇന്ന് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ നേരിയ ഉണര്‍വുണ്ടെന്നതാണ് സത്യം. കഴിഞ്ഞ മാസം പവന് 37,880 രൂപ വരെ ഉയര്‍ന്നിരുന്നു.

യുഎസ് ഇലക്ഷന്‍ പ്രതിഫലിച്ച ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമായിരുന്നു ഇന്നലെ ആഗോള വിപണിയിലുണ്ടായത്. കഴിഞ്ഞ സെഷനില്‍ വില 2.4 ശതമാനം ഉയര്‍ന്ന സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് വെള്ളിയാഴ്ചത്തെ നിരക്കനുസരിച്ച് 0.4 ശതമാനം ഇടിഞ്ഞു.

1,940.86 ഡോളറാണ് സ്‌പോട്ട് ഔണ്‍സ് സ്വര്‍ണവില. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 24.93 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 886.63 ഡോളറിലെത്തി.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ സെഷനില്‍ വലിയ നേട്ടം കൈവരിച്ചെങ്കിലും എംസിഎക്‌സില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഇന്നലെ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,257 രൂപയും വെള്ളി വില കിലോഗ്രാമിന് 2,700 രൂപയും ഉയര്‍ന്നിരുന്നെങ്കിലും ഇന്ന്് എംസിഎക്‌സ് ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.28 ശതമാനം ഇടിഞ്ഞ് 51,910 രൂപയുമായി. വെള്ളി ഫ്യൂച്ചര്‍ വില 0.32 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 64,460 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് സ്വര്‍ണവിലയെങ്കിലും ഇന്ന് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ നേരിയ ഉണര്‍വുണ്ടെന്നതാണ് സത്യം. കഴിഞ്ഞ മാസം പവന് 37,880 രൂപ വരെ ഉയര്‍ന്നിരുന്നു.

യുഎസ് ഇലക്ഷന്‍ പ്രതിഫലിച്ച ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമായിരുന്നു ഇന്നലെ ആഗോള വിപണിയിലുണ്ടായത്. കഴിഞ്ഞ സെഷനില്‍ വില 2.4 ശതമാനം ഉയര്‍ന്ന സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് വെള്ളിയാഴ്ചത്തെ നിരക്കനുസരിച്ച് 0.4 ശതമാനം ഇടിഞ്ഞു. 1,940.86 ഡോളറാണ് സ്‌പോട്ട് ഔണ്‍സ് സ്വര്‍ണവില. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 24.93 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 886.63 ഡോളറിലെത്തി.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ സെഷനില്‍ വലിയ നേട്ടം കൈവരിച്ചെങ്കിലും എംസിഎക്‌സില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഇന്നലെ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,257 രൂപയും വെള്ളി വില കിലോഗ്രാമിന് 2,700 രൂപയും ഉയര്‍ന്നിരുന്നെങ്കിലും ഇന്ന് എംസിഎക്‌സ് ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.28 ശതമാനം ഇടിഞ്ഞ് 51,910 രൂപയുമായി. വെള്ളി ഫ്യൂച്ചര്‍ വില 0.32 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 64,460 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it