41,000 കടന്ന് സ്വര്‍ണവില; മൂന്ന് ദിവസംകൊണ്ട് വര്‍ധിച്ചത് 680 രൂപ
സംസ്ഥാനത്ത് മൂന്നാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇന്ന് പവന് 41,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണമായത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് ഗ്രാമിന് 5,130 രൂപയായി. 2020 ഓഗസ്റ്റിന് ശേഷമുളള ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5100- 5250 രൂപയായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,110 രൂപയിലും പവന് 40,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 75 രൂപയായി. 90 രൂപയോടെ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.