കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. 22 കാരറ്റ് സ്വര്‍ണം (gold rate in kerala) പവന് 80 രൂപ കുറഞ്ഞ് 44,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,540 രൂപയുമായി. ശനിയാഴ്ചയും സ്വര്‍ണ വില കുറഞ്ഞിരുന്നു.
ശനിയാഴ്ച പവന് 44,400 രൂപയും ഗ്രാമിന് 5,550 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് ഏഴ് രൂപ കുറഞ്ഞ് 4,593 രൂപയായി. ശനിയാഴ്ച ഗ്രാമിന് 4,600 രൂപയായിരുന്നു. 18 കാരറ്റിന് 10 രൂപയുടെ കുറവാണ് ശനിയാഴ്ച ഉണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. സ്വര്‍ണം ആഗോള വിപണിയില്‍ ഇന്ന് 1957 ഡോളറിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച 1964 ഡോളറിലായിരുന്നു ആഗോള സ്വര്‍ണവില നിന്നിരുന്നത്.
വെള്ളി വില
ഇന്ന് വെള്ളി വില (Silver Rate)വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 82 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയായി മാറ്റമില്ലാതെ തുടരുന്നു.