റെക്കോഡ് വിലക്കയറ്റത്തിന് അല്‍പ്പം ആശ്വാസം: സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു

കേരളത്തില്‍ ഇന്ന് സ്വര്‍ണവില താഴ്ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണം താഴേക്കിറങ്ങിയത്. തിങ്കളാഴ്ച പവന്റെ വില 400 രൂപ കുറഞ്ഞ് 43,840 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 50 രൂപ താഴ്ന്ന് 5480 രൂപയുമായി. ശനിയാഴ്ച പവന്റെ വില ഒറ്റയടിക്ക് 1,200 രൂപ കൂടി 44,240 രൂപയിലെത്തിയിരുന്നു.

മാര്‍ച്ച് മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് മാര്‍ച്ച് ഒമ്പതിനാണ്. 40,720 രൂപ. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

എംസിഎക്‌സിലും റെക്കോഡ്

അമേരിക്കന്‍ ബാങ്കിംഗ് പ്രതിസന്ധിയെത്തുടര്‍ന്ന്, തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ എംസിഎക്സില്‍ സ്വര്‍ണവില ജീവിതകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 60,100 രൂപ എന്ന റെക്കോഡ് നിരക്കിലെത്തി, ഉച്ചയ്ക്ക് 12:50 ഓടെ 637 രൂപ അല്ലെങ്കില്‍ 1.07 ശതമാനം ഉയര്‍ന്ന് 60,020 രൂപയില്‍ ആണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണി

ആഗോള വിപണിയിലെ ചാഞ്ചാട്ടത്തോടൊപ്പമാണ് ആഭ്യന്തര വിപണിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വലിയ മാറ്റങ്ങളും. കോവിഡ് കാലത്തും സ്വര്‍ണം പവന് 42000 രൂപയ്ക്ക് മുകളിലേക്ക് കയറിയിരുന്നു. പ്രതിസന്ധിയുടെ കാലത്ത് സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപ ലോകം സ്വര്‍ണത്തെ കാണുന്നത്.

യുഎസിലെ സാമ്പത്തിക പ്രതിസന്ധി, സ്വിസ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയവ സ്വര്‍ണ നിക്ഷേപത്തെ സഹായിച്ചു. ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സമീപകാലയളവില്‍ വിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it