സ്വര്‍ണവില ഇന്ന് കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 5,165 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് 4 മുതല്‍ 6 വരെ പവന് 41,480 രൂപയും, ഗ്രാമിന് 5,185 രൂപയുമായിരുന്നു വില. നിലവിലെ നിരക്ക് മാസത്തെ താഴ്ന്ന നിലവാരത്തിന് അടുത്താണ്. മാര്‍ച്ച് ഒന്നിനു രേഖപ്പെടുത്തിയ 41,280 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ആഗോള വിപണി
ആഗോള വിപിണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.25 ശതമാനം വില കുറഞ്ഞു. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 1,847.88 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 നദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.64 ശതമാനം ഇടിവാണുണ്ടായത്. അതായത് 11.88 ഡോളറിന്റെ കുറവ്. ഓഹരി വിപണികളിലെ ചാഞ്ചാട്ടമാണ് സ്വര്‍ണത്തെയും ബാധിക്കുന്നത്.
ഓഹരി വിപണികളിലെ ചാഞ്ചാട്ടത്തിനൊപ്പമാണ് സ്വര്‍ണവിലയും ചാഞ്ചാടുന്നത്. സംസ്ഥാനത്ത് ഇന്നു വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 70.60 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം സ്വര്‍ണവില വര്‍ധന വെള്ളികളില്‍ അവസരം സൃഷ്ടിക്കുന്നുണ്ട്. 10 ഗ്രാം വെള്ളിക്ക് 706 രൂപയും, കിലോയ്ക്ക് 70,600 രൂപയുമാണ്.