ആഗോള വിപണിയില്‍ ചാഞ്ചാട്ടം; കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

രണ്ട ദിവസത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,505 രൂപയും ഒരു പവന് 120 രൂപ വര്‍ധിച്ച് 44,040 രൂപയിലുമാണ് നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്. ഏറ്റവും കുറഞ്ഞ വില 43,600 രൂപയും. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വിലയുണ്ടായിരുന്നത്.

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ മാറ്റമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,558 രൂപയായി.

ആഗോള വിപണിയില്‍ ഇന്ന്

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,927 ഡോളറിലെത്തി. ഇക്കഴിഞ്ഞ ദിവസം 1,934 ഡോളര്‍ വരെ ഉയര്‍ന്ന വിലയാണ് ഇടിഞ്ഞത്. ഈ മാസം ആദ്യം ആഗോള തലത്തില്‍ സ്വര്‍ണ വില 1,917 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. ഇത് ആഭ്യന്തര വിപണികളിലും പ്രകടമായി.

രൂപയുടെ സ്വാധീനവും സ്വര്‍ണ വിലയില്‍ പ്രകടമാണ്. രൂപ ഇന്നു നഷ്ടത്തില്‍ തുടങ്ങി. ഡോളര്‍ രണ്ടു പൈസ ഉയര്‍ന്ന് 83.09 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.13 വരെ കയറിയിട്ട് 83.04 രൂപ വരെ താഴ്ന്നു.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ്.

Related Articles
Next Story
Videos
Share it