ഓഗസ്റ്റ് മാസത്തില്‍ 42000 രൂപയില്‍ നിന്ന് 38000 രൂപയിലെത്തി സ്വര്‍ണം; ഇനിയും കുറയുമോ?

കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ് 38000 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4750 രൂപയായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇത്. ഓഗസ്റ്റ് മാസത്തില്‍ ഏഴ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലാണ് റെക്കോര്‍ഡ് സ്വര്‍ണ വില കേരളത്തില്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയായിരുന്നു. പിന്നീട് കുറയുകയായിരുന്നു. എന്നാല്‍ ഇന്ന് ദേശീയ വിപണിയില്‍ കഴിഞ്ഞ അഞ്ച് സെഷനുകളില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് സ്വര്‍ണ വില ഉയര്‍ന്നിരിക്കുകയാണ്.

എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.4 ശതമാനം ഉയര്‍ന്ന് 51,139 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.5 ശതമാനവും വെള്ളി 2 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് 7ന് സ്വര്‍ണ വില 56,200 രൂപ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 5,000 രൂപ വരെ വില ഇടിവ് രേഖപ്പെടുത്തി.

കുറയുമെന്ന സൂചനയുണ്ടോ?

ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകള്‍, യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളിലെ പുരോഗതി തുടങ്ങിയവയാണ് ആഗോള വിപണിയില്‍ വില സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണി പരിശോധിച്ചാല്‍ സ്പോട്ട് വില ഔണ്‍സിന് 1,927.26 ഡോളറാണ്. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളിയുടെ നിരക്ക് ഔണ്‍സിന് 26.43 ഡോളറും പ്ലാറ്റിനം 0.1 ശതമാനം ഉയര്‍ന്ന് 928.12 ഡോളറുമെത്തി.

നിരീക്ഷകരുടെ അഭിപ്രായത്തില്‍ അംഗീകൃത വാക്‌സിന്‍ കണ്ടെത്തിയതിനുശേഷം സ്വര്‍ണ്ണ വില കുറയാന്‍ സാധ്യതയുണ്ട്. കോവിഡ് അനിശ്ചിതത്വം സ്വര്‍ണ വിലയെ പിന്തുണച്ചതിനാല്‍, വാക്‌സിന്‍ കണ്ടെത്തുന്നത് സ്വര്‍ണ്ണ വില കുറയാന്‍ കാരണമായേക്കാം. എന്നാല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവില്ല. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണ്ണ വില കുത്തനെ ഉയരുകയാണ്.

ഒരു അസറ്റ് ക്ലാസിനും എന്നെന്നേക്കുമായി വില വര്‍ദ്ധനവ് ഉണ്ടാകില്ലെന്നതിനാല്‍ അംഗീകൃത വാക്‌സിന്‍ കണ്ടെത്തിയാലുടന്‍ സ്വര്‍ണ്ണ വില കുറയുമെന്നാണ് ആരോഘ നിരീക്ഷകരുടെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. അസ്ഥിര മാര്‍ക്കറ്റ് ആയതിനാല്‍ തന്നെ വിലക്കുറവ് എത്ര വരെ എന്നത് പറയാനുമാകില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it