ആഗോള വിപണിയിൽ ഇടിവ്; സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തുടര്‍ച്ചയായ ഇടിവിന് ശേഷം നേരിയ വിലക്കയറ്റത്തില്‍ സ്വര്‍ണം. പവന് 2,040 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്ന് 80 രൂപ വര്‍ധിച്ച് 42,000 രൂപയെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,250 രൂപയായി. നേരിയ വര്‍ധനയുണ്ടെങ്കിലും സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് ഇപ്പോൾ സ്വര്‍ണമുള്ളത്.
ആഗോള വിപണിയിൽ സ്വര്‍ണത്തിന്റെ താഴ്ച തുടരുകയാണ്. ഔണ്‍സ് സ്വര്‍ണം 1,819.38 ഡോളറിലേക്ക് താഴ്ന്നു. ഇന്നലെ 1,826.45 ഡോളറിലായിരുന്നു നിന്നിരുന്നത്.
ആഭരണം വാങ്ങുന്നവര്‍ക്കും നിക്ഷേപം നടത്തുന്നവര്‍ക്കും ഇപ്പോള്‍ മികച്ച സമയമാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു വര്‍ഷത്തെ നിരക്കുകള്‍ (2023 ഒക്‌റ്റോബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 8,000 രൂപയോളം വര്‍ധനയിലാണ് സ്വര്‍ണമുള്ളത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,333 രൂപയായി.
ഒരു പവൻ
2023 മാര്‍ച്ച് 13ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവില്‍ ഇപ്പോള്‍ സ്വര്‍ണാഭരണം വാങ്ങാം. പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 45,000 രൂപയോളമാണ് ആഭരണം വാങ്ങാന്‍ വേണ്ടി വരുന്നത്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം, സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.