തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം മാറ്റമില്ലാതെ സ്വര്‍ണവില
തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം മാറ്റമില്ലാതെ ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 560 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തില്‍ ഇന്നലെ 400 രൂപ വര്‍ധനയുണ്ടായിരുന്നു. വിപണി വില പവന് 45,560 രൂപയായിരുന്നു ഇന്നലെ. ഗ്രാമിന് ഇന്നലെ 25 രൂപ ഉയര്‍ന്ന് 5,695 രൂപയായി. ഇതേ വിലയിലാണ് ഇന്നും 22 കാരറ്റ് സ്വര്‍ണവ്യാപാരം നടക്കുന്നത്.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില ഈ മാസം ആദ്യ ആഴ്ചയിലെ സ്വര്‍ണവിലയായിരുന്നു. മെയ് അഞ്ചിന് രേഖപ്പെടുത്തിയ ഒരു പവന് 45,760 രൂപയായിരുന്നു അത്. എന്നാല്‍ റെക്കോഡ് വിലയില്‍ നിന്നും ശനിയാഴ്ച സ്വര്‍ണവില താഴേക്കിറങ്ങി.
18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമില്ല
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 20 രൂപ ഉയര്‍ന്ന് വിപണി വില 4,725 രൂപയായിരുന്നു. ഇതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപ, ഹോള്‍മാര്‍ക്ക് ശുദ്ധവെള്ളിക്ക് 103 രൂപ.