തുടര്‍ച്ചയായ വിലക്കുറവിന് വിരാമം; സ്വര്‍ണ വില ഇന്നും ഉയര്‍ന്നു

വിലക്കുറവിന് വിരാമമിട്ട് സ്വര്‍ണ വില ഇന്നും മേലോട്ട്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,435 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് വില 43,480 രൂപയിലുമെത്തി. ശനിയാഴ്ച ഒരു പവന് 120 രൂപ കൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വാരം പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ആഗോളവിപണിയിലെ ചാഞ്ചാട്ടം

സ്വര്‍ണത്തിന് ആഗോള വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1,921 ഡോളറില്‍ നിന്ന് 1,925 ഡോളര്‍ നിരക്കിലേക്ക് തിരിച്ചെത്തുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ സ്വര്‍ണ വിലയും മുകളിലേക്ക് നീങ്ങിയത്. 1910 ഡോളറിലായിരുന്നു അതിനു മുമ്പ് ഔണ്‍സ് വില നിന്നിരുന്നത്.

18 കാരറ്റ് സ്വര്‍ണം

ആഭരണവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ ഉയര്‍ച്ചയുണ്ടായി. ഗ്രാമിന് ഇന്ന് 5 രൂപ ഉയര്‍ന്ന് 4,508 രൂപയായി. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4,503 രൂപയിലാണ് വ്യാപാരം നടന്നത്.

വെള്ളിവില

കേരളത്തില്‍ ഇന്നും വെള്ളിവില മാറിയില്ല. ഗ്രാമിന് 76 രൂപയും ഹോള്‍മാര്‍ക്ക് വെള്ളി 103 രൂപയിലുമാണ് വില്‍പ്പന തുടരുന്നത്.

Related Articles
Next Story
Videos
Share it