സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. oruപവന് ഇന്ന് 80 രൂപ വർധിച്ച് 45,320 രൂപയായി. ഇന്നലെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിനു 320 രൂപ കുറഞ്ഞിരുന്നു. 45,240 രൂപയായിരുന്നു ഇന്നലെ പവന്റെ വില. എത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നതിനുശേഷം വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്നലെ കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ വര്‍ധിച്ച് 5,665 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,700 രൂപയായി. ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞിരുന്നു. വിപണി വില 4,690 രൂപയായിരുന്നു.
വെള്ളിവില
വെള്ളിവിലയില്‍ ഇന്നു മാറ്റമില്ല. കഴിഞ്ഞ ഒരു മാസമായി 80 നു മുകളില്‍ തുടര്‍ന്ന വെള്ളിയുടെ വില ഇന്നലെ മൂന്ന് രൂപ കുറഞ്ഞ് 79 രൂപയിലേക്കെത്തിയിരുന്നു. ഇന്നും ഇതേ വില തന്നെയാണ്. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.