ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും ഉയര്‍ന്ന് സ്വര്‍ണവില
ആറുദിവസത്തിനുശേഷം ഉയര്‍ന്ന് സ്വര്‍ണവില. ഏതാനും ദിവസങ്ങള്‍ കൊണ്ട് 640 രൂപയോളം കുറഞ്ഞിട്ടാണ് ഇന്ന് വില ഉയര്‍ന്നത്.ഇന്ന് 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുത്തനെ ഉയര്‍ന്നത്. ഇതോടെ ഒരു പവന് 41,760 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്ന് 5220 രൂപയായി. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4315 രൂപയാണ്.
വെള്ളി വില
വെള്ളിയുടെ വിലയും ഇന്ന് കൂടി. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രണ്ട് രൂപ ഉയര്‍ന്ന്ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
പുതുവര്‍ഷത്തിന് ശേഷം സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്നിരുന്നു. 2020 നു ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് പുതുവര്‍ഷത്തില്‍ സ്വര്‍ണം നീങ്ങിയത്. ഇപ്പോഴും വലിയൊരു കുറവ് പറയാനാകില്ല. വില വര്‍ധിക്കുന്നതോടൊപ്പം ഇറക്കുമതി തീരുവ വര്‍ധനവ് കൂടിയാകുമ്പോള്‍ വാങ്ങലുകാര്‍ക്ക് ഇരട്ടി ഭാരമാണ്.