കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 36920 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 4615 രൂപയാണ് ഇന്നത്തെ വില. വ്യാഴാഴ്ച 36720 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. സ്വര്‍ണ വില കുറഞ്ഞതോടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. എന്നാല്‍ ആഭരണ വില്‍പ്പനയെക്കാള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന് ജോസ്‌കോ ജൂവലേഴ്‌സ് എറണാകുളം സെയ്ല്‍സ് വിഭാഗം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് വില്‍പ്പനയെ ഏറെ ബാധിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മുമ്പ് വിലക്കൂടുതലുണ്ടെങ്കിലും ഇത്രയധികം സെയ്ല്‍ ഇടിഞ്ഞിട്ടില്ല എന്നാണ് സ്വര്‍ണവ്യാപാരമേഖലയിലെ ആള്‍ക്കാര്‍ ഒന്നടങ്കം പറയുന്നത്.

ദേശീയ വിപണിയില്‍ ഇ്‌നും സമ്മര്‍ദ്ദം തുടരുകയാണ്. എംസിഎക്സില്‍ ഒക്ടോബര്‍ മാസത്തെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.27 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 49,771 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 59329 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.64 ശതമാനം അഥവാ 300 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോഗ്രാമിന് 1.8 ശതമാനം അഥവാ 1060 രൂപ വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ഈയാഴ്ച സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച സ്വര്‍ണം 10 ഗ്രാമിന് 2,000 രൂപ കുറവ് രേഖപ്പെടുത്തി. വെള്ളി വില കിലോഗ്രാമിന് 9,000 രൂപ കുറഞ്ഞു.

രാജ്യാന്തര വിപണികളില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. സ്‌പോട്ട് സ്വര്‍ണം 0.2 ശതമാനം ഇടിഞ്ഞ് 1,864.47 ഡോളറിലെത്തി. ഈ ആഴ്ച നഷ്ടം 4 ശതമാനത്തിലധികമായി. മറ്റ് വിലയേറിയ ലോഹങ്ങള്‍ക്കിടയില്‍, വെള്ളി വില ഔണ്‍സിന് 1.1 ശതമാനം ഇടിഞ്ഞ് 22.95 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 846.72 ഡോളറിലും പല്ലേഡിയം 2,226.44 ഡോളറിലും എത്തി. ഡോളര്‍ സൂചിക ഈ ആഴ്ച 1.5% ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it