ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണവില!

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്നത്തെ സ്വര്‍ണവില താഴേക്ക്. 4500 രൂപയാണ് കേരളത്തില്‍ ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില. പവന് 36000 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഇന്നലെ 4525 ലേക്ക് ഉയര്‍ന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. എന്നാല്‍ വിപണിയില്‍ വിലക്കയറ്റം പ്രകടമാകാതെ മികച്ച സെയ്ല്‍സ് ആണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി മൂന്ന് ദിവസം ഒരേ നിലയില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36200 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45000 രൂപയാണ്. 250 രൂപയുടെ കുറവാണ് ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി.
4610 രൂപയായിരുന്നു നവംബര്‍ 13 ന് ഒരു ഗ്രാം സ്വര്‍ണവില. നവംബര്‍ 25 ന് 4470 രൂപയായി പിന്നീട് വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4510 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്.
നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. പിന്നീട് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് 4495 ലേക്കും അവിടെ നിന്ന് 4510 ലേക്കും വില വര്‍ധിക്കുകയായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it