ലാഭവിഹിതം; കോള്‍ ഇന്ത്യയില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ചത് 6113 കോടി

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ, എംഎസ്ടിസി (Metal Scrap Trade Corporation Limited) എന്നീ കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം ലഭിച്ചു. കോള്‍ ഇന്ത്യ ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതം 6113 കോടി രൂപയാണ്. ഇടക്കാല ലാഭ വിഹിതമായി ഓഹരി ഒന്നിന് 15 രൂപ രൂപവീതമാണ് കോള്‍ ഇന്ത്യ നല്‍കിയത്.


എംഎസ്ടിസിയില്‍ നിന്ന് 25 കോടിയാണ് കേന്ദ്രത്തിന് ലഭിച്ചത്. എംഎസ്ടിസി ലാഭവിഹിതം നല്‍കിയത് ഓഹരി ഒന്നിന് 5.50 രൂപ നിരക്കിലാണ്. കഴിഞ്ഞ മാസം നവംബറില്‍ ഒഎന്‍ജിസിയില്‍ കേന്ദ്രത്തിന് 5001 കോടി രൂപ ലാഭവിഹിതം കിട്ടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ പൊതുമേഖലാ കമ്പനികളില്‍ നിന്ന് കേന്ദ്രത്തിലേക്ക് എത്തിയത് 32,238 കോടി രൂപയോളം ആണ്‌.

2022-23 കാലളവില്‍ 46000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ഷവും അറ്റാദായത്തിന്റെ 30 ശതമാനം അല്ലെങ്കില്‍ ആകെ ആസ്തിയുടെ അഞ്ച് ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭവിഹിതമായി നല്‍കണമെന്നാണ് നിയമം.

Related Articles
Next Story
Videos
Share it