ഈ ദീപാവലിക്കാലത്ത് നിക്ഷേപിക്കാം, ഇതാ 12 ഓഹരികള്‍

ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ തിരുത്തല്‍ വാദത്തിനെ മുഖവിലക്കെടുക്കാതെ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുമ്പോള്‍, ഇതാ ജിയോജിത് നിര്‍ദേശിക്കുന്ന നേട്ടസാധ്യതയുള്ള പോര്‍ട്ട്‌ഫോളിയോ

ദീപാവലിയില്‍ ഓഹരി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടോ? നിക്ഷേപിക്കാന്‍ യോഗ്യമായ പോര്‍ട്ട്‌ഫോളിയോ നിര്‍ദേശിക്കുകയാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്.

കെമിക്കല്‍സ്, ഫാര്‍മ, ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ്, എഫ് എം സി ജി, ഗ്യാസ്, ഓണ്‍ലൈന്‍ ഡൈവേഴ്‌സിഫൈഡ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, ഓട്ടോ ആന്‍സിലറി, ഓണ്‍ലൈന്‍ ഫുഡ്, മീഡിയ തുടങ്ങിയ മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത കമ്പനികളാണ് പോര്‍ട്ട്‌ഫോളിയോയിലുള്ളത്.
12 ഓഹരികള്‍
ജിയോജിത് നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോയിലെ കമ്പനികള്‍ ഇവയൊക്കെയാണ്.

1. കെമിക്കല്‍ സെക്ടറില്‍ നിന്ന് ആര്‍തി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

2. ഫാര്‍മ സെക്ടറില്‍ നിന്ന് ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്.

3. ബാങ്കിംഗ് സെക്ടറില്‍ നിന്ന് എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡ്.

4. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്.

5. എഫ് എം സി ജി സെക്ടറില്‍ നിന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍.

6. ഗ്യാസ് കമ്പനികളില്‍ നിന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ്.

7. ഓണ്‍ലൈന്‍ ഡൈവേഴ്‌സിഫൈഡ് മേഖലയിലെ ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്.

8. ഇന്‍ഫോര്‍മേഷന്‍ രംഗത്തുനിന്ന് ഇന്‍ഫോസിസ് ലിമിറ്റഡ്.

9. ടെക്‌നോളജി കമ്പനികള്‍ക്കിടയില്‍ നിന്ന് ടാറ്റ എലക്‌സി ലിമിറ്റഡ്

10. ഓട്ടോ ആന്‍സിലറി രംഗത്ത് മിന്‍ഡ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

11. ഓണ്‍ലൈന്‍ ഫുഡ് രംഗത്തുനിന്ന് സൊമാറ്റോ ലിമിറ്റഡ്.

12. മീഡിയ സെക്ടറില്‍ നിന്ന് പിവിആര്‍ ലിമിറ്റഡ്‌


Related Articles
Next Story
Videos
Share it