എല്‍ഐസി ഐപിഒയും രൂപയുടെ മൂല്യവും തമ്മിലെന്ത് ബന്ധം?

ഡോളര്‍ ഇന്നലെ 11 പൈസ നഷ്ടത്തില്‍ 76.58 രൂപയായി. ലോക വിപണിയില്‍ ഡോളര്‍ സൂചിക 102.3 ആയിട്ടുണ്ട്. ഇതിന്റെ പേരില്‍ രൂപ ഇടിയേണ്ടി വരില്ല. എന്നാല്‍, എല്‍ഐസി ഐപിഒ മേയ് ആദ്യവാരം നടക്കുമ്പോള്‍ ഗണ്യമായ വിദേശനാണ്യം രാജ്യത്തേക്കു വരും എന്നതു രൂപയെ ഉയര്‍ത്തി നിര്‍ത്തുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്.

ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.902-949 രൂപ പ്രൈസ് ബാന്‍ഡിലാണ് എല്‍ഐസി യുടെ 3.5 ശതമാനം ഓഹരി വില്‍ക്കുന്നത്. റീറ്റെയില്‍ അപേക്ഷകര്‍ക്ക് 45 രൂപയും പോളിസി ഉടമകള്‍ക്ക് 60 രൂപയും ഡിസ്‌കൗണ്ട് നല്‍കും. 21,000 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുക.
ഐപിഒയുടെ 10% പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
3.5 ശതമാനത്തിനൊപ്പം 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും എല്‍ഐസി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും.
6 ട്രില്യണ്‍ രൂപയായാണ് എല്‍ഐസിയുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. എല്‍ഐസിയുടെ എംബഡെഡ് വാല്യൂവായ (ലായലററലറ ്മഹൗല) 5.4 ട്രില്യണിന്റെ 1.1 ഇരട്ടി കണക്കാക്കിയാണ് വിപണി മൂല്യം നിശ്ചയിച്ചത്.
ഇതുവരെ ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ ചരിത്രം പരിശോധിച്ചാല്‍ എംബഡെഡ് വാല്യൂവിന്റെ 2-3 ഇരട്ടിയാണ് സാധാരണ നിലയില്‍ മൂല്യം നിശ്ചയിക്കേണ്ടത്.


Related Articles
Next Story
Videos
Share it