പേടിഎം, ഫോണ്‍ പേ എന്നിവയിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തണോ; ഇതാ എളുപ്പ വഴി

സ്വര്‍ണത്തിന്റെ വിപണി വില റെക്കോര്‍ഡ് വളര്‍ച്ചയിലെത്തി നില്‍ക്കുമ്പോള്‍ സ്വര്‍ണം വാങ്ങാനും നിക്ഷേപിക്കാനുമൊക്കെ ആഗ്രഹിക്കുന്നത് നിരവധി പേരാണ്. എന്നാല്‍ ലോക്ഡൗണ്‍ ആയ സാഹചര്യത്തില്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ വഴി സുരക്ഷിതമായി സ്വര്‍ണം വാങ്ങുക എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ സ്വര്‍ണം മറ്റേതൊരു പണമിടപാടും പോലെ ഈസിയായി നിങ്ങളുടെ നിക്ഷേപങ്ങളിലേക്ക് എത്തിയാലോ.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡ് ഫണ്ടുകള്‍ (ഇടിഎഫ്), ഡോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, നാണയങ്ങളും ബാറുകളും പോലുള്ള ഭൗതിക സ്വര്‍ണം, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി), ഏറ്റവും പുതിയ ഡിജിറ്റല്‍ സ്വര്‍ണം എന്നിവയെല്ലാം വിവിധ സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളാണ്.
മൊബൈല്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനിലൂടെ സ്വര്‍ണ നിക്ഷേപം നടത്താനുള്ള രണ്ട് ജനപ്രിയ ആപ്പ് ഉപയോഗവും വഴികളും ഇതാ.
ഫോണ്‍പേ
ഫോണ്‍പേ മൊബൈല്‍ വാലറ്റ് MMTC-PAMP, SafeGold എന്നിവയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ഒരേ ദിവസം ഇവിടെ നിന്ന് സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയില്ല. ഫോണ്‍പേ വഴി സ്വര്‍ണം എങ്ങനെ വാങ്ങാം എന്ന് നോക്കാം.
ഫോണ്‍പേ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
അപ്ലിക്കേഷന്‍ തുറക്കുക
'My Money' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
Investment ഓപ്ഷനിഷനില്‍ നിന്ന് Gold Icon ക്ലിക്ക് ചെയ്യുക
ഗോള്‍ഡ് പ്രൊവൈഡറെ തെരഞ്ഞെടുക്കുക - സേഫ്‌ഗോള്‍ഡ് അല്ലെങ്കില്‍ എംഎംടിസി-പാംപ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് നല്‍കുക (ഗ്രാമിലോ രൂപയിലോ)
സ്‌ക്രീനിന് താഴെ 'Proceed To Payment' ബട്ടണില്‍ ക്ലിക്കുചെയ്യുക
നിങ്ങള്‍ക്ക് അനുയോജ്യമായ പേമെന്റ് രീതി ഉപയോഗിക്കുക (യുപിഐ / ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് / വാലറ്റ്)
പേടിഎം
സ്വര്‍ണം വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ മൂല്യം 1 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ്. വില്‍പന സമയത്ത്, നിങ്ങളുടെ ബാങ്ക് അക്കൌണ്ടും ഐഎഫ്എസ്സി കോഡ് വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്. പണം 72 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി സ്വര്‍ണം വാങ്ങാനും പേടിഎം നിങ്ങളെ അനുവദിക്കും. പേടിഎം ആപ്ലിക്കേഷന്‍ അനുസരിച്ച്, നിങ്ങളുടെ ഡിജിറ്റല്‍ സ്വര്‍ണ്ണ അക്കൗണ്ടില്‍ ഇത് നാണയമാക്കി മാറ്റുന്നതിന് മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. വിവിധ ജ്വല്ലറികളുമായി ചേര്‍ന്നും പേടിഎം വഴി സ്വര്‍ണ വില്‍പ്പന നടത്തുന്നുണ്ട്. അതിനാല്‍, ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റാനും കഴിയും.
പേടിഎം ഉപയോഗിച്ച് സ്വര്‍ണം വാങ്ങാന്‍
പേടിഎം ആപ്പിലേക്ക് ലോഗിന്‍ ചെയ്ത് 'Banking & FInance' ക്ലിക്ക് ചെയ്യുക
''പേടിഎം ഗോള്‍ഡ്( PayTmGold) ക്ലിക്ക് ചെയ്യുക. രൂപയിലോ (തുക) തൂക്കത്തിലോ (ഗ്രാമില്‍) നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.
ഇഷ്ടമുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുള്ള ബട്ടണില്‍ ടാപ്പ് ചെയ്യാം. ആപ്പ് സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള വില കാണിക്കും. മൂന്നു ശതമാനം ജിഎസ്ടി ഉള്‍പ്പടെയാണ് വില.
പേമെന്റ് രീതി തെരഞ്ഞെടുക്കുക-യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേമെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ണം ലോക്കറിലേക്ക് കൂട്ടിചേര്‍ക്കും. നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും ഉറപ്പാക്കല്‍ സന്ദേശം ലഭിക്കും.
ആപ്പില്‍ സ്വര്‍ണം വില്‍ക്കാം
പേടിഎമ്മിലേക്ക് ലോഗിന്‍ ചെയ്ത് ''ഗോള്‍ഡ്'' ഐക്കണ്‍ തെരഞ്ഞെടുക്കുക
പേജിന്റെ ഏറ്റവും മുകളിലുള്ള ''സെല്‍'' (Sell) (വില്‍ക്കുക) സെലക്റ്റ് ചെയ്യുക
പേടിഎമ്മില്‍ ശേഖരിച്ചിട്ടുള്ള സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാനുണ്ടെന്ന് ഓഫര്‍ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 0.1 ഗ്രാമിലോ 1 രൂപയ്ക്കോ അതിനു മുകളിലോ ഓഫര്‍ ചെയ്യാം.
വില്‍ക്കാന്‍ താല്‍പര്യമുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഇടപാടിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമെത്തും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline