നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നുവോ? അറിയണം ഈ കാര്യങ്ങള്‍

നിക്ഷേപം തുടങ്ങുക എന്നത് വളരെ ഈസിയായൊരു കാര്യമായാണോ നിങ്ങള്‍ കാണുന്നത്? എന്നാല്‍ ഇനി അത് അത്ര ഈസി ആയി കാണേണ്ട. നിങ്ങളുടെ മൊത്തം ഫിനാന്‍ഷ്യല്‍ പ്ലാനിംഗിന്റെ ഭാഗമാണ് നിക്ഷേപം. അതുകൊണ്ട് ഒരു രൂപയാണെങ്കിലും അതു നിക്ഷേപിക്കും മുന്‍പ് ഒന്ന് ചിന്തിക്കണം. നിക്ഷേപിക്കും മുന്‍പ് അറിയേണ്ട ചില കാര്യങ്ങള്‍:

1. സ്വന്തം ബജറ്റ് തയ്യാറാക്കുക.

നിക്ഷേപത്തിനു മുന്‍പ് ചെയ്തിരിക്കേണ്ട ആദ്യ കാര്യമാണിത്. സ്വന്തമായൊരു ബജറ്റ് തയ്യാറാക്കിയാല്‍ വീട്ടു ചെലവകളും മറ്റു ചെലവുകളും കഴിഞ്ഞ് എത്ര തുക നിക്ഷേപത്തിനായി നീക്കിവയ്ക്കാനാകുമെന്ന് മനസിലാക്കാന്‍ സാധിക്കും. ബജറ്റിംഗിനായി ആദ്യം നിങ്ങള്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനമെല്ലാം എഴുതി വയ്ക്കുക. നിങ്ങളുടേയും പങ്കാളിയുടേയും ശമ്പളം, വാടക വരുമാനം, നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശ, ഡിവിഡന്‍ഡ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അതിനുശേഷം ഓരോ മാസവും വരുന്ന ചെലവുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അതിനുള്ള തുക നീക്കി വയ്ക്കുക. ഗ്രോസറി ബില്‍ മുതല്‍ വാഹനങ്ങള്‍ക്ക് പെട്രോളടിക്കുന്ന ചെലവ്, കാര്‍ ഇഎംഐ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. എല്ലാ വരുമാനവും ചെലവുകളും അതാതു മാസത്തേക്ക് എന്ന രീതിയില്‍ കണക്കാക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബജറ്റ് തയ്യാറാക്കി അതു പിന്തുടരാന്‍ തുടങ്ങിയാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗിന്റെ ആദ്യ ഘട്ടം പൂത്തിയാകും. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ എവിടെയാണ് കൂടുതല്‍ ചെലവഴിക്കുന്നത്, എവിടെയൊക്കെ ചെലവ് കുറയ്ക്കാം എന്നൊക്കെ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ തുക സേവിംഗിസിനായി മാറ്റി വയ്ക്കാന്‍ സാധിക്കുകയും ചെയ്യാം. കാര്‍ വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, വിനോദയാത്ര തുടങ്ങിയ ഹ്രസ്വ- ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാനുമാകും.

2. കടത്തില്‍ നിന്ന് മുക്തി നേടുക

പണം കടമെടുത്തിട്ടുള്ളവരാണെങ്കില്‍ ഏത്രയും വേഗത്തില്‍ കടത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള പ്ലാന്‍ ഉണ്ടാക്കുകയാണ് അടുത്ത പടി. ഓരോ വ്യക്തിയുടേയും സാമ്പത്തിക ആസൂത്രണത്തില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗില്‍ കടത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു നിക്ഷേപകന്‍ വര്‍ഷം 12 ശതമാനം നേട്ടം വിവിധ നിക്ഷേപങ്ങളിലൂടെ ഉണ്ടാക്കുന്നുണ്ടെന്നു വിചാരിക്കു. അത്രയും ശതമാനം തന്നെ വായ്പയ്ക്ക് പലിശയായി നല്‍കുന്നുണ്ടെങ്കില്‍ പിന്നെ വരുമാനം നേടുന്നതില്‍ ഒരു കാര്യവുമില്ലല്ലോ. നിങ്ങളുടെ സമ്പത്ത് ഒരിക്കലും വര്‍ധിക്കില്ല. വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ്, കാര്‍ വായ്പ തുടങ്ങിയ അണ്‍കണ്‍സ്ട്രക്ടീവ് വായ്പകളും ഭവന വായ്പ പോലുള്ള കണ്‍സ്ട്രക്ടീവ് വായ്പ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it