Begin typing your search above and press return to search.
ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണം; ലേല നടപടികളിലേക്ക് ഉടന്‍ നീങ്ങും
ഐഡിബിഐ ബാങ്ക് (IDBI Bank) സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ലേല നടപടികളിലേക്ക് നീങ്ങുകയാണെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി. ഇതിനായി താത്പര്യപത്രം ഉടന്‍ ക്ഷണിക്കും എന്നും അദ്ദേഹം പറഞ്ഞു. ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും മേല്‍നോട്ട ചുമതലയും ഒഴിവാക്കാന്‍ 2021 മെയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്.
45.48 ശതമാനം ഓഹരികളാണ് ഇപ്പോള്‍ ഐ ഡി ബി ഐ ബാങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. ഇതു രണ്ടുമായി ചേര്‍ന്ന് 94 ശതമാനത്തോളം ഓഹരികളാണ് കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും പക്കലുള്ളത്.
ഇതില്‍ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും പിന്നീട് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കഴിഞ്ഞ മെയിലാണ് നടന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Next Story
Videos