അനധികൃത ക്രിപ്‌റ്റോ എ ടി എമ്മുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി യുകെ

യു കെ യില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എ ടി എമ്മുകള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് സാമ്പത്തിക സേവനങ്ങളിലെ നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി (എഫ് സി എ) നിര്‍ദേശിച്ചു.ഇത്തരം എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമായ ലൈസെന്‍സോടു കൂടി അല്ലെന്ന് എഫ് സീ എ അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്കാര്‍ക്കും ക്രിപ്‌റ്റോ എ ടി എം സേവനം നല്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എഫ് സീ എ അഭിപ്രായപ്പെട്ടു.
നിലവില്‍ 80 ല്‍ പ്പരം ക്രിപ്‌റ്റോ എ ടി എമ്മുകള്‍ യൂ കെ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപകര്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇത്തരം എ ടി എമ്മുകളില്‍ നിന്ന് ബിറ്റ് കോയിന്‍ വാങ്ങുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ക്ക് നിയമപരമായ പരിരക്ഷയോ, സുരക്ഷിത്വത്തമോ ഇല്ലെന്ന് എഫ് സീ എ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമപരമല്ലാത്ത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ പേരുകള്‍ എഫ് സി എ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it