Begin typing your search above and press return to search.
ഇന്ത്യന്‍ രൂപ വീണ്ടും ശക്തമാകുന്നു: കാരണങ്ങള്‍ അറിയാം
യു എസ് ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ മൂന്നര മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയായ 73.91 ലാണ് ചൊവ്വാഴ്ച്ച ക്‌ളോസ് ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 73.78 നിലയിലേക്ക് എത്തി. ഡോളറിന്റെ വിദേശ വിപണിയില്‍ നിന്നുള്ള വരവ് വര്‍ധിക്കുമെന്ന് വിശ്വാസത്തില്‍ ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ പ്രധാന കാരണം.
പണപ്പെരുപ്പം തടയാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് യു എസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവലിന്റെ പ്രഖ്യാപനത്തോടെ 10 വര്‍ഷത്തെ കാലാവധിയുള്ള അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ ആദായം കുറഞ്ഞു.രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണ് കരുതുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതും, വിദേശ വിപണിയില്‍ ഡോളര്‍ മൂല്യം ഇടിയുന്നതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച്ച 111.9 കോടി രൂപക്ക് ഓഹരികള്‍ വാങ്ങി. എന്നാല്‍ ക്രൂഡ് ഓയില്‍ വില വര്‍ധന രൂപയുടെ തുടര്‍ന്നുള്ള ഉയര്‍ച്ചക്ക് വിഘാതമാകാം.
ക്രൂഡ് ഓയില്‍ ലഭ്യത കുറവിനൊപ്പം ഒമിക്രോണ്‍ വ്യാപനം കാരണം ഡിമാന്‍ഡ് ഗണ്യമായി കുറയാന്‍ സാധ്യതില്ലാത്തതിനാലും, എണ്ണ വില ഉയരുമെന്നാണ് പ്രതീക്ഷ . ഓഹരി സൂചികകള്‍ ഉയരുന്നതും രൂപക്ക് ശക്തി പകര്‍ന്നു. 6 കറന്‍സികളുമായി ഡോളറിന്റെ മൂല്യം താരതമ്യം ചെയ്യുന്ന യു എസ് ഡോളര്‍ സൂചിക 95.50 ത്തിലേക്ക് താഴ്ന്നു. ഇന്ത്യ കൂടാതെ ഉയര്‍ന്നു വരുന്ന മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യവും ഡോളര്‍ ഇടിവ് കാരണം വര്‍ധിച്ചു

Next Story
Videos