സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം, നേട്ടമുണ്ടാക്കുക ഈ ഓഹരികള്‍; ജുന്‍ജുന്‍വാലയുടെ പുതിയ പ്രവചനം അറിയാം

നിലവിലെ കോവിഡ് പ്രതിസന്ധികളെ ''താല്‍ക്കാലിക വീഴ്ച'' എന്ന് വിശേഷിപ്പിച്ച് ഏസ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല. ഈ പ്രതിസന്ധി താല്‍ക്കാലികമെന്നും ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യ ഒരു നീണ്ട ബുള്‍ മാര്‍ക്കറ്റിലേക്ക് ഒരുങ്ങുന്നതായും ജുന്‍ജുന്‍വാല പറഞ്ഞു. കോവിഡ് രണ്ടാം തരംഗമുണ്ടായിട്ടും വിപണി ബുള്‍ മാര്‍ക്കറ്റ് തന്നെയായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യ ഇരട്ട അക്ക വളര്‍ച്ച നേടാനുള്ള പ്രയാണത്തിലാണെന്നും ജുന്‍ജുന്‍വാല പറഞ്ഞു. എയ്മ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരികക്ുകയായിരുന്നു അദ്ദേഹം.

വിപണിയില്‍ ഒരു തിരുത്തല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ' അത് പ്രവചനാതീതമാണ്. രാജ്യത്ത് പ്രതിദിനക്കണക്കുകള്‍ ഏകദേശം 250,000 കേസുകള്‍ തന്നെയായി തുടരുന്നതിനാല്‍ വിപണിയില്‍ വലിയ ഇടിവ് ഞാന്‍ കാണുന്നില്ല. എന്നാല്‍ ഇത് നിയന്ത്രണാതീതമാവുകയും ഒരു ദിവസം 600,000 വരെ ഉയരുകയും ചെയ്താല്‍ വിപണി ഇടിഞ്ഞേക്കാം. ' എന്നാണ് ജുന്‍ജുന്‍വാല പ്രവചിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ മൂന്ന് വലിയ വഴിത്തിരിവുകളിലൊന്നാണ് 2020 മാര്‍ച്ചില്‍ ഉണ്ടായ ഏറ്റവും താഴ്ചയെന്ന് ജുന്‍ജുന്‍വാല പറഞ്ഞു. അത് 1989 ലെ കേന്ദ്ര ബജറ്റിനു ശേഷമുള്ളത് പോലെയുള്ള നിര്‍ണായക മാറ്റമായിരുന്നെന്നും 2001 സെപ്റ്റംബര്‍ 11 ന് ശേഷമുള്ള ഏറ്റവും താഴ്ച്ചയുമായിരുന്നു അതെന്ന് അദ്ദേഹം വിശദമാക്കി. അതേസമയം റിസ്‌ക് റിവാര്‍ഡുകള്‍ അനുകൂലമായിരുന്നതിനാല്‍ തന്നെ 2020 മാര്‍ച്ചിലെ താഴ്ച നിക്ഷേപകര്‍ക്ക് അവസരമായിരുന്നുവെന്നും ജുന്‍ജുന്‍വാല പറഞ്ഞു.
നിക്ഷേപകര്‍ കഴിഞ്ഞ പത്തുവര്‍ഷമായി അവഗണിച്ചിരുന്ന ലോഹ മേഖലയും സിമന്റും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ചയിലേക്ക് കടക്കുമെന്നും ജുന്‍ജുന്‍വാല പറഞ്ഞു. ചില മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ മികച്ച തിരിച്ചുവരവു നടത്തുമെന്നും ജുന്‍ജുന്‍വാല പ്രവചിച്ചു.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it