കേരളത്തില്‍ നിന്നുള്ള ഈ കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി ജുന്‍ജുന്‍വാല

കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിംഗ് സ്‌റ്റോക്കില്‍ ഇന്ത്യയുടെ ഏയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല പണ്ടേ കണ്ണുവച്ചിട്ടുള്ളതാണ്. മികച്ച പ്രകടനം മാത്രമല്ല ഡിജിറ്റല്‍ പിന്തുണയോടെയുള്ള ബാങ്കിംഗ് സേവനങ്ങളുടെ വളര്‍ച്ചാ സാധ്യത കൂടെ പരിഗണിച്ച് കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് ഈ ബാങ്കിംഗ് സ്റ്റോക്കില്‍ ജുന്‍ജുന്‍വാല ഇപ്പോള്‍. ഫെഡറല്‍ ബാങ്കിലെ തന്റെ ഓഹരികള്‍ ആണ് ചര്‍ച്ചയായിട്ടുള്ളത്. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.40 ശതമാനത്തില്‍ നിന്നും 2.78 ശതമാനത്തിലേക്ക് അഥവാ 5,75,00,000 ഓഹരികളിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ജുന്‍ജുന്‍വാല.

മുന്‍പ് മാര്‍ച്ച് 2020 പാദത്തില്‍ 4,72,21,060 ആയിരുന്ന ഷെയറുകളാണ് 0.38 ശതമാനം ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 70 ശതമാനവും ഈ വര്‍ഷം മാത്രം 25 ശതമാനവുമാണ് ഫെഡറല്‍ ബാങ്കിന്റെ ഷെയറുകള്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും വലിയ പഴയ തലമുറ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് അവസാനിച്ച പാദത്തില്‍ 58.6 ശതമാനം ഉയര്‍ന്ന് 477.8 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 301.2 കോടി രൂപയായിരുന്നു.
ബാങ്കിന്റെ എന്‍പിഎ ത്രൈമാസ അടിസ്ഥാനത്തില്‍ 3.41 ശതമാനത്തില്‍ നിന്ന് 2.71 ശതമാനമായി ഉയര്‍ന്നു. അറ്റ എന്‍പിഎ 0.90 ശതമാനത്തില്‍ നിന്ന് നാലാം പാദത്തില്‍ 1.19 ശതമാനത്തില്‍ എത്തി. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പി എസ് യു ബാങ്കിംഗ് ഓഹരികളില്‍ ഈയടുത്ത കാലത്തായി ഏറെ താല്‍പര്യം പ്രകടമാണ്. ഫെഡറല്‍ ബാങ്ക് അതില്‍ ഒന്നാണ്.
അടുത്തിടെ ഓഹരി വര്‍ധിപ്പിച്ച മറ്റൊരു ബാങ്കിംഗ് സ്റ്റോക്ക് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ്. ഈ കമ്പനിയിലെ ഓഹരി പങ്കാളിത്തം 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പരിശോധിച്ചാല്‍ 1.19 ശതമാനത്തില്‍ നിന്ന് 1.61 ശതമാനമായി ഉയര്‍ത്തിയതായി കാണാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it