Begin typing your search above and press return to search.
കോവിഡ് മൂന്നാം തരംഗം വിപണിയെ ബാധിക്കില്ലെന്ന് ജുന്‍ജുന്‍വാല; കാരണമിതാണ്
കോവിഡ് -19 മൂന്നാം തരംഗം ഇന്ത്യ ഇനി കാണില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുതിര്‍ന്ന നിക്ഷേപകനും വ്യാപാരിയുമായ രാകേഷ് ജുന്‍ജുന്‍വാല. സിഎന്‍ബിസി - ടിവി 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജുന്‍ജുന്‍വാലയുടെ ഈ പ്രതികരണം. മാത്രമല്ല കോവിഡ് മൂന്നാം തരംഗത്തിന്റെ ആഖാതങ്ങളെ വിപണി ഭയക്കേണ്ടതില്ലെന്നും രണ്ട് തരംഗങ്ങളിലും ദൃശ്യമായത് പോലെയൊരു മാന്ദ്യം ഇനി ഉണ്ടായേക്കില്ലഎന്നുമാണ് അദ്ദേഹം പറയുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദമാക്കിയിട്ടുണ്ട്.
'' രണ്ട് തരംഗങ്ങളും ആരും പ്രവചിച്ചിട്ടില്ല, ഇപ്പോള്‍, മൂന്നാം തരംഗം പ്രവചിക്കാന്‍ എല്ലാവരും തയ്യാറാണ്. വാക്‌സിനേഷന്‍ നിരക്കിന്റെ വേഗത ജനങ്ങളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്റെ നിരക്ക് കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്നാമത്തെ തരംഗമുണ്ടാകാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. ' അദ്ദേഹം അഭിപ്രായപ്പെട്ടു.
''2021 ജൂണ്‍ 20 ന് ഇന്ത്യയുടെ ക്യുമുലേറ്റീവ് വാക്‌സിനേഷന്‍ കവറേജ് 28 കോടി കടന്നിട്ടുണ്ട്. മൊത്തം 28,00,36,898 വാക്‌സിന്‍ ഡോസുകള്‍ 38,24,408 സെഷനുകളിലൂടെ ചെയ്തുവെന്ന് ജൂണ്‍ 21 രാവിലെ 7 മണി വരെയുള്ള റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 30.39 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.'' അദ്ദേഹം വ്യക്തമാക്കി.
വരും നാളുകളില്‍ കോവിഡ് പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്നും എന്നിരുന്നാലും ചില തിരുത്തലുകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്നും ജുന്‍ജുന്‍വാല കൂട്ടിച്ചേര്‍ത്തു.
Next Story
Videos