നിക്ഷേപകര്‍ രംഗത്തിറങ്ങി, സെന്‍സെക്‌സ് 273 പോയ്ന്റ് ഉയര്‍ന്നു

ആഭ്യന്തര മൊത്തം ഉല്‍പ്പാദനം ജൂണില്‍ അവസാനിച്ച മൂന്നുമാസത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ഇടിവ് നേരിട്ട കണക്ക് പുറത്തുവന്നത് ഓഹരി വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചെങ്കിലും എഫ് എം സി ജി, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചത് സൂചികകള്‍ ഉയരാനിടയാക്കി. സുപ്രീംകോടതി വിധി ടെലികോം കമ്പനികളുടെ ഓഹരി വിലയില്‍ പ്രതിഫലിച്ചു. വൊഡഫോണ്‍ ഐഡിയ ഓഹരി വില 13 ശതമാനം ഇടിഞ്ഞു.

സെന്‍സെക്‌സ് 273 പോയ്ന്റ് ഉയര്‍ന്ന് 38,900.80 ല്‍ ക്ലോസ് ചെയ്തു. ഭാരതി എയര്‍ടെല്‍ ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി 83 പോയ്ന്റ് ഉയര്‍ന്ന് 11,470ല്‍ ക്ലോസ് ചെയ്തു.

ബി എസ് ഇ മിഡ്കാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍കാപ് സൂചിക 0.56 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഇന്ന് ഗ്രീന്‍സോണിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

പതിനൊന്ന് കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കിന്റെ ഓഹരി വില ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകളെല്ലാം താഴ്ചയാണ് രേഖപ്പെടുത്തിയത്.

മൂന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും വിലകള്‍ ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ല ഹോളിഡെയ്‌സിന്റെ വില ഇന്ന് ആറുശതമാനത്തിലേറെ ഉയര്‍ന്നു.

  • അപ്പോളോ ടയേഴ്‌സ് 122.50 -0.97%
  • ആസ്റ്റര്‍ ഡി എം 127.60 -2.07%
  • എവിറ്റി 41.75 -4.24%
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 124 -2.63%
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 330.40 -0.80%
  • സിഎസ്ബി ബാങ്ക് 217.50 +1.71%
  • ധനലക്ഷ്മി ബാങ്ക് 13.68 -2.22%
  • ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 33.20 -4.87%
  • എഫ്എസിടി 46.90 -0.11%
  • ഫെഡറല്‍ ബാങ്ക് 54.65 -1.18%
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 38.60 +0.13%
  • ഹാരിസണ്‍സ് മലയാളം 95.25 -1.35%
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 25 -2.15%
  • കേരള ആയുര്‍വേദ 61.20 -1.45%
  • കിറ്റെക്‌സ് 107 -0.37%
  • കെഎസ്ഇ 1616 -2.63%
  • മണപ്പുറം ഫിനാന്‍സ് 153.20 +3.41%
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 464.05 +0.66%
  • മുത്തൂറ്റ് ഫിനാന്‍സ് 1165.35 +1.73
  • നിറ്റ ജലാറ്റിന്‍ 159.65 +1.95%
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 6.15 -4.95%
  • റബ്ഫില ഇന്റര്‍നാഷണല്‍ 41.80 +0.72%
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.20 -0.96%
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.03 +4.04%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it