Top

തുടര്‍ച്ചയായി രണ്ടാംദിവസവും സൂചികകള്‍ നേട്ടത്തില്‍; ഓട്ടോ ഓഹരികളില്‍ ഉണര്‍വ്

തുടര്‍ച്ചയായി രണ്ടാം ദിവസവും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടാന്‍ താല്‍പ്പര്യം കാണിച്ചത് വിപണിയുടെ മുന്നേറ്റത്തിന് കരുത്തായി.

ഇന്ത്യയിലെ പ്രമുഖ ഓട്ടോ കമ്പനികളുടെയെല്ലാം വില്‍പ്പനയില്‍ ശുഭസൂചനകള്‍ ദൃശ്യമായത് ഓട്ടോ ഓഹരികള്‍ക്ക് ജീവന്‍ പകര്‍ന്ന ദിവസം കൂടിയാണിന്ന്. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലേറെയാണ് ഇന്ന് ഉയര്‍ന്നത്. ഓട്ടോ സൂചികയിലെ 15 കമ്പനികളില്‍ പത്തും ഇന്ന് നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് ഇന്ന് 185 പോയ്ന്റ്, അഥവാ 0.48 ശതമാനം ഉയര്‍ന്ന് 39,086ലും നിഫ്റ്റി 65 പോയ്ന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 11,535ലും ക്ലോസ് ചെയ്തു. ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഗണ്യമായ നേട്ടമുണ്ടാക്കി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ അസ്ഥിരത പ്രകടമായിരുന്നുവെങ്കിലും ആഗോള ഓഹരി വിപണികളുടെ മികച്ച പ്രകടനം പിന്നീട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം ഇന്ന് നിക്ഷേപകര്‍ അത്ര ഗൗനിച്ചിട്ടില്ല.

ഓരോ ഓഹരിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോടാണ് വിപണി ഇപ്പോള്‍ പ്രതികരിക്കുന്നത്. മാത്രമല്ല അസ്ഥിരത വലിയ തോതില്‍ നിലനില്‍ക്കുന്നുമുണ്ട്. ലോകത്തെ പ്രമുഖ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന പ്രോത്സാഹനജനകമായ സാമ്പത്തിക ഡാറ്റകളാണ് ആഗോളവിപണിയുടെ മുന്നേറ്റത്തിന് കാരണമായിരിക്കുന്നത്.

നിക്ഷേപകര്‍ അങ്ങേയറ്റം ശ്രദ്ധയോടെ നിലകൊള്ളേണ്ട സാഹചര്യമാണിപ്പോള്‍. റീറ്റെയ്ല്‍ നിക്ഷേപകര്‍ ഗണ്യമായ തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന കുറഞ്ഞ വിലയുള്ള ഓഹരികളില്‍ നിന്ന് ലാഭമെടുത്ത് അനുയോജ്യമായ സമയത്ത് മാറുന്നതാണ് ഉചിതം.

കേരള കമ്പനികളുടെ പ്രകടനം

കേരള ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. സിഎസ്ബി ബാങ്ക് ഓഹരി വില എട്ട് ശതമാനത്തിലേറെ ഉയര്‍ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും ഇന്‍ഡിട്രേഡിന്റെയും ഓഹരി വിലകളും ഉയര്‍ന്നു. ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ വി ഗാര്‍ഡും വണ്ടര്‍ലയും ഉള്‍പ്പെടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it