കേരള കമ്പനി ഓഹരികളില്‍ തിങ്കളാഴ്ച കനത്ത നഷ്ടം

ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളില്‍ ഇടിവ് ഒമ്പത് ശതമാനത്തിനു മുകളില്‍

Kerala company analysis may 04
-Ad-

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഇടിവിന്റെ ദിനമായിരുന്നു. സെന്‍സെക്‌സ് 2002.27 പോയ്ന്റ് ഇടിഞ്ഞ് 31715.35 ലും നിഫ്റ്റി 566 പോയ്ന്റ് ഇടിഞ്ഞ് 9,293.50 ലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയര്‍ ടെല്‍(17.95 ശതമാനം), സണ്‍ഫാര്‍മ(0.20 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ടോപ്പ് ഓഹരികള്‍. ഐസിഐസിഐ ബാങ്ക് 10.96 ശതമാനവും ബജാജ് ഫിന്‍സെര്‍വ് 10.21 ശതമാനവും താഴ്ച രേഖപ്പെടുത്തി. ബിഎസ്ഇ ഹെല്‍ത്ത് കെയര്‍, ടെലകോം സൂചികകളൊഴികെ എല്ലാം നഷ്ടത്തിലായിരുന്നു. അഞ്ച് ലക്ഷം കോടി രൂപയാണ് തിങ്കളാഴ്ച ഒറ്റദിവസത്തെ നിക്ഷേപകരുടെ നഷ്ടം.

കേരള കമ്പനികളില്‍ വീഴ്ചയില്‍ മുന്നില്‍ എന്‍ബിഎഫ്‌സികള്‍

കേരള കമ്പനികളില്‍ നാലെണ്ണമൊഴികെ മറ്റെല്ലാ ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. കൊച്ചിന്‍ മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് ഓഹരികളാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്നത്. കൊച്ചിന്‍ മിനറല്‍സ് 0.15 ശതമാനത്തിന്റേയും ഈസ്റ്റേണ്‍ ട്രെഡ്‌സ് 0.30 ശതമാനത്തിന്റേയും നേരിയ നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റു രണ്ടു കമ്പനികളുടേയും വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. 
എന്‍ബിഎഫ്‌സികളാണ് ഇന്ന് കേരള കമ്പനികളില്‍ നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍. മണപ്പുറം ഫിനാന്‍സ് 9.98 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 9.18 ശതമാനവും ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ 3.26 ശതമാനം ഇടിവ് രേഖപ്പെടുത്തി. കേരള ബാങ്കുകളുടെ ഓഹരികളെടുത്താല്‍ ഫെഡറല്‍ ബാങ്ക് 9.73 ശതമാനവും  സിഎസ്ബി ബാങ്ക് 2.61 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.98 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.39 ശതമാനവും ഇടിഞ്ഞു.നിറ്റ ജെലാറ്റിന്‍ ഓഹരി വിലയില്‍ 8 ശതമാനം ഇടിവുണ്ടായപ്പോള്‍ അപ്പോളോ ടയേഴ്‌സ് ഓഹരി വില 7.69 ശതമാനം കുറഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്( 3.10 ശതമാനം), കിറ്റെക്‌സ് (4.24 ശതമാനം), വിഗാര്‍ഡ്( 3.39 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here