Top

വാരാന്ത്യത്തില്‍ വിപണി നേട്ടത്തില്‍ കേരള കമ്പനികളില്‍ മിക്കവയും നഷ്ടത്തില്‍

വാരാന്ത്യത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 199.32 പോയ്ന്റ് ഉയര്‍ന്ന് 31,642.70 ലും നിഫ്റ്റി 52.45 പോയ്ന്റ് ഉയര്‍ന്ന് 9251.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ വ്യാപാര ദിനത്തിലെ ഉയര്‍ച്ച നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചില്ല. രാവിലത്തെ വ്യാപരത്തില്‍ വിപണി 500 പോയ്ന്റിലേറെ കയറിയെങ്കിലും ലാഭമെടുപ്പിനെ തുടര്‍ന്ന താഴേക്ക് പോകുകയായിരുന്നു.

ഫിനാന്‍ഷ്യല്‍, മെറ്റല്‍, ഓട്ടോ ഓഹരികളിലായിരുന്നു പ്രധാനമായും സെല്ലിംഗ് നടന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഹിന്ദുസ്ഥന്‍ യൂണിലിറുമാണ് ഇന്ന് വിപണിയെ ഗ്രീന്‍ സോണില്‍ നിലനിര്‍ത്തിയത്.
ബിഎസ്ഇ സ്‌മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ നഷ്ടത്തിലായിരുന്നു.

കേരളത്തിലെ ബാങ്ക്, ധനകാര്യ ഓഹരികളിലും ഇടിവ്
കേരള കമ്പനികളില്‍ ഇന്ന് പതിമൂന്ന് ഓഹരികളായിരുന്നു ഗ്രീന്‍ സോണില്‍ ഉണ്ടായിരുന്നത്. വിക്ടറി പേപ്പര്‍ മില്‍സിന്റെ ഓഹരിവില 5 ശതമാനം വളര്‍ച്ചയോടെ 81.90 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ്, എവിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, കെഎസ്ഇ, റബ്ഫില എന്നിവയുടെ ഓഹരി വിലകള്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് തുടങ്ങിയ ഓഹരികള്‍ ഇന്നലത്തെ വിലയില്‍ തുടര്‍ന്നു.

ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളില്‍ സിഎസ്ബി ബാങ്ക, ജെആര്‍ജി ഓഹരികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്നത്. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 1.38 ശതമാനം വര്‍ധിച്ചപ്പോള്‍ ജെആര്‍ജി ഓഹരി വിലയില്‍ 2.11 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ധനലക്ഷ്മി ബാങ്ക്(0.72 ശതമാനം), ഫെഡറല്‍ ബാങ്ക്(1.27%), മണപ്പുറം(3.06ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്(1.24 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്(0.34 ശതമാനം) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it