ഉത്തേജക പാക്കേജ് കരുത്തായി സെന്‍സെക്‌സ് 637 പോയ്ന്റ് നേട്ടത്തില്‍

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ വിപണി ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 637.49 പോയ്ന്റ് നേട്ടത്തോടെ 32,008.61 ലും നിഫ്റ്റി 187 പോയ്ന്റ് ഉയര്‍ന്ന് 9383.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 1,050 പോയ്ന്റ് ഉയര്‍ന്ന് 32,427 ലും നിഫ്റ്റി 300 പോയ്ന്റ് നേട്ടത്തില്‍ 9497 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

ആക്‌സിസ് ബാങ്ക് ഓഹരി ഇന്ന് ഏഴു ശതമാനം നേട്ടമുണ്ടാക്കി മുന്നില്‍ നിന്നപ്പോള്‍ അള്‍ട്രാ സിമന്റ്, എല്‍ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എം ആന്‍ഡ് എം, ബജാജ് ഫിനാന്‍സ്, ഹീറോ മോ്‌ട്ടോര്‍ കോപ്പ് എന്നീ ഓഹരികളും തൊട്ടു പിന്നിലുണ്ടായിരുന്നു.
രണ്ടാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ് വിപണി ഇന്ന് നേടിയത്.
ബിഎസ്ഇ എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ടെലികോ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.

മെച്ചപ്പെട്ട പ്രകടനവുമായി കേരള ബാങ്ക് ഓഹരികള്‍

ബിഎസ്ഇ ബാങ്കെക്‌സ് സൂചികകള്‍ ഇന്ന് 3.88 ശതമാനം വളര്‍ച്ചയാണ് നേടിയത്. അത് കേരള ബാങ്കുകളുടെ ഓഹരികളിലും പ്രതിഫലിച്ചു. സിഎസ്ബി ബാങ്ക് ഓഹരികള്‍ 2.28 ശതമാനം ഉയര്‍ന്ന് 120.90 രൂപയും ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 8.67 ശതമാനം ഉയര്‍ന്ന് 10.15 രൂപയിലും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 4.10 ശതമാനം ഉയര്‍ന്ന് 43.15 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍3.95 ശതമാനം ഉയര്‍ന്ന് 5.53 രൂപയിലുമാണ് ക്ലോസ് ചെയ്തത്.
ധനകാര്യ മേഖലയിലെ മറ്റ് കേരള കമ്പനി ഓഹരികളില്‍ ഇന്‍ഡിട്രേഡും(4.52 ശതമാനം), മുത്തൂറ്റ് ഫിനാന്‍സും(0.28 ശതമാനം) മാത്രമാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്.

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 4.99 ശതമാനം ഉയര്‍ന്ന് 276.90 രൂപയിലും മണപ്പുറം ഫിനാന്‍സ് 3.23 ശതമാനം ഉയര്‍ന്ന് 121.40 രൂപയിലും ക്ലോസ് ചെയതപ്പോള്‍ ജിയോജിത്തിന്റെ വിലയില്‍ 0.50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

നാലു ശതമാനത്തിനു മുകളില്‍ നേട്ടവുമായി എവിറ്റി, കെഎസ്ഇ, വിഗാര്‍ഡ് ഓഹരികള്‍

എവിറ്റി, കെഎസ്ഇ ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റിയുടെ ഓഹരി വില 5.59 ശതമാനം വര്‍ധിച്ച്് 34 രൂപയെത്തിയപ്പോള്‍ കെഎസ്ഇയുടെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം വര്‍ധിച്ച് 1233.75 രൂപയിലെത്തി. വിഗാര്‍ഡ് ഓഹരികള്‍ 4.89 ശതമാനം നേട്ടം നല്‍കി.

എഫ്എസിടി(3.39 ശതമാനം), അപ്പോളോ ടയേഴ്‌സ്(3.85 ശതമാനം), വണ്ടര്‍ലാ(3.22 ശതമാനം), കിറ്റെക്‌സ്(2.52 ശതമാനം), ഹാരിസണ്‍സ് മലയാളം(1.46 ശതമാനം), കൊച്ചിന്‍ മിനറല്‍സ്(1.01 ശതമാനം), കൊച്ചിന്‍ ഷിപ് യാര്‍ഡ്(0.47 ശതമാനം), ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്ന മറ്റ് കമ്പനികള്‍.

റബ്ഫില 2.03 ശതമാനവും നിറ്റ ജെലാറ്റിന്‍ 1.30 ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‌സ് 0.5 ശതമാനവും, വിക്ടറി പേപ്പര്‍ 0.63 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it