വിപണി മൂക്കു കൂത്തി താഴേക്ക്; സെന്‍സെക്സ് 1066 പോയന്റ് ഇടിഞ്ഞു, ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3.34 ലക്ഷം കോടി രൂപ

കനത്ത വില്‍പ്പന സമ്മര്‍ദ്ദം തുടര്‍ച്ചയായ പത്തു ദിവസത്തെ നേട്ടത്തിനാണ് വിരാമമിട്ടത്. റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് വിപണിയെ താഴേക്ക് വലിച്ചത്

kerala company today
-Ad-

വിപണിയിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം കഴിഞ്ഞ പത്തു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് വിരാമമിട്ടു.
സെന്‍സെക്‌സ് 1066.33 പോയ്ന്റ്(2.61 ശതമാനം) ഇടിഞ്ഞ്് 39,728.41 ലേക്കും നിഫ്റ്റി 290.60 പോയ്ന്റ് ഇടിഞ്ഞ് 11680.40 ലേക്കും കൂപ്പുകുത്തി.

നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3,33,360.15 കോടി രൂപ.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ഐടി, ബാങ്കിംഗ്, ഫാര്‍മ സൂചികകളാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയച്. ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം താഴേക്ക് പോയി.
ആഗോള വിപണികളിലെ നഷ്ടവും ഉയരുന്ന കോവിഡ് വ്യാപനവും ഉത്തേജപാക്കേജുകളിലെ അപര്യാപ്തതയുമാണ് വിപണിയില്‍ ഇടിവിന് കാരണമായത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ബ്ലൂചിപ് ഓഹരികളാണ് ഇന്ന് വില്‍പ്പനയുടെ പിടിയിലകപ്പെട്ടത്.

-Ad-

ഇന്‍ഫോസിസ് ഓഹരികള്‍ 2.47 ശതമാനം ഇടിവ് രേഖപ്പെടുത്തി. മികച്ച ക്വാര്‍ട്ടര്‍ റിസള്‍ട്ടുകളുടെ ബലത്തില്‍ ഓഹരി വില 1,185 രൂപ വരെ ഉയര്‍ന്ന ശേഷമാണ് ഇന്ന് ഇത്രയും ഇടിവ് ഉണ്ടാക്കിയത്.
ഏഷ്യന്‍ പെയ്ന്റ്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ ചേര്‍ന്ന്് സെന്‍സെക്‌സിലുണ്ടാക്കിയത് 500 പോയ്‌ന്റോളം നഷ്ടമാണ്.

യൂറോപ്യന്‍ ഏഷ്യന്‍ സൂചികകള്‍ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. നവംബറില്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തേജക പാക്കേജ് ഉണ്ടാകാനിടയില്ലെന്ന നിരാശയാണ് യുഎസ് വിപണിയ്‌ക്കൊപ്പം മറ്റ് വിപണികളേയും പ്രധാനമായും ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ താങ്ങി നിര്‍ത്തിയ ഐടി ബാങ്കിംഗ് ഓഹരികള്‍ ഇതോടെ ലാഭമെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡിനെ പിടിച്ചു കെട്ടാന്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതും വിപണിയില്‍ ആശങ്കയുണ്ടാക്കി.

തകര്‍ച്ചയില്‍ കേരള കമ്പനി ഓഹരികളും

ഇന്ന് ഏഴു ഓഹരികളൊഴികെ ബാക്കിയെല്ലാം നഷ്ടത്തിലായിരുന്നു. കേരള ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലനിന്നപ്പോല്‍ മറ്റെല്ലാ ഓഹരികളും തകര്‍ച്ചയില്‍പെട്ടു. ജിയോജിത്, ഹാരിസണ്‍സ് മലയാളം ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിറ്റ ജെലാറ്റിന്‍, റബ്ഫില, വി-ഗാര്‍ഡ് എന്നിവയാണ് കേരള കമ്പനികളില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here