വിപണിയില്‍ നേരിയ മുന്നേറ്റം

ഇന്നലെ കൂപ്പുകുത്തിയ വിപണി ഇന്ന് ബാങ്ക് ഓഹരികളുടെ കരുത്തില്‍ കരകയറിയെങ്കിലും ദുര്‍ബലമായ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ആവശ്യമായ സാമ്പത്തിക പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തതും കോവിഡ് വ്യാപനവും സൂചികകളില്‍ പ്രതിഫലിച്ചു. ബാങ്കുകള്‍ക്ക് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നേട്ടം കൊയ്തു.

സെന്‍സെക്‌സ് 254.57 പോയ്ന്റ് ഉയര്‍ന്ന് 39982.98 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.64 ശതമാനം ഉയര്‍ച്ച. നിഫ്റ്റിയാകട്ടെ 82.10 പോയ്ന്റ് ഉയര്‍ന്ന് 11762.50 ലും ക്ലോസ് ചെയ്തു. 0.70 ശതമാനം ഉയര്‍ച്ചയാണിത്. 1459 ഓഹരികളുടെ വിലയില്‍ ഇന്ന് ഉയര്‍ച്ചയുണ്ടായപ്പോള്‍ 1135 ഓഹരികളുടേത് കുറഞ്ഞു. 171 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

ദേശീയ വിപണിയുടെ ചുവടു പിടിച്ച് കേരള ഓഹരികളും നേട്ടമുണ്ടാക്കി. 20 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഴെണ്ണത്തിന് മാത്രമാണ് കാലിടറിയത്.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് മുന്നില്‍. ഓഹരി വില 32.25 രൂപ വര്‍ധിച്ച് 1184.70 രൂപയിലെത്തി. 2.80 ശതമാനം വര്‍ധനയാണിത്. വിക്ടറി പേപ്പര്‍ ബോര്‍ഡ്്‌സിന്റേത് 2.95 രൂപ വര്‍ധിച്ച് 108.80 രൂപയും (2.79 ശതമാനം) ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റേത് 3.55 രൂപ വര്‍ധിച്ച് (2.73 ശതമാനം) 133.55 രൂപയിലും എത്തി.

അപ്പോളോ ടയേഴ്‌സ് (2.64 ശതമാനം), സിഎസ്ബി ബാങ്ക് (2.33 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.82 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.63 ശതമാനം), കെഎസ്ഇ (1.40 ശതമാനം), എഫ്എസിടി (1.31 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.15 ശതമാനം), ഫെഡറല്‍ ബാങ്ക് (0.97 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.83 ശതമാനം), ഹാരിസണ്‍സ് മലയാളം (0.62 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.43 ശതമാനം), കിറ്റെക്‌സ് (0.30 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.27 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.22 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (0.19 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.08 ശതമാനം), നിറ്റ ജലാറ്റിന്‍ (0.03 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

പാറ്റ്‌സ്പിന്‍ ഇന്ത്യ(4.71 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.45 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.13 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.48 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.38 ശതമാനം), കേരള ആയുര്‍വേദ (0.29 ശതമാനം), എവിറ്റി (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it