തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് , മഹീന്ദ്ര & മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ കാണിച്ച താല്‍പ്പര്യം ഓഹരി സൂചികകളെ ഇന്ന് ഉയര്‍ത്തി. ഈ ആഴ്ചയില്‍ തുടര്‍ച്ചയായി രണ്ടാംദിവസമാണ് സൂചികകള്‍ ഉയരുന്നത്. സെന്‍സെക്‌സ് 258.5 പോയ്ന്റ്, 0.66 ശതമാനം ഉയര്‍ന്ന് 39,303 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 83 പോയ്ന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 11,605ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയിലെ മിക്കവാറും സെക്ടര്‍ സൂചികകളും നേട്ടത്തിലായിരുന്നു.

ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 0.44 ശതമാനം ഉയര്‍ന്നപ്പോള്‍ മിഡ്കാപ് സൂചിക 0.21 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം കേരള കമ്പനി ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനായി. 20 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അഞ്ചെണ്ണത്തിന് മാത്രമാണ് കാലിടറിയത്. രണ്ട് ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ 5.94 ശതമാനം ഉയര്‍ച്ചയോടെ കിറ്റെക്‌സ് മുന്നില്‍ നില്‍ക്കുന്നു. 6.20 രൂപ വര്‍ധിച്ച് 110.65 രൂപയിലാണ് കിറ്റെക്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 78 പൈസ ഉയര്‍ന്ന്(5.85 ശതമാനം) 14.11 രൂപയിലും കെഎസ്‌ഐയുടേത് 90.25 രൂപ ഉയര്‍ന്ന് (5 ശതമാനം) 1895.35 രൂപയിലും വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റേത് 4.95 രൂപ ഉയര്‍ന്ന് (4.99 ശതമാനം) 104.10 രൂപയിലും എത്തി.
എവിറ്റി (3.70 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.36 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.35 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.18 ശതമാനം), എഫ്എസിടി (1.09 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (0.99 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.97 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.73 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.69 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.51 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.40 ശതമാനം), സിഎസ്ബി ബാങ്ക് (0.31 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.31 ശതമാനം), ഹാരിസണ്‍സ് മലയാളം (0.11 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
പാറ്റസ്്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമൊന്നും ഉണ്ടായില്ല.

ഇന്‍ഡിട്രേഡി (ജെആര്‍ജി) ന്റെ ഓഹരി വിലയില്‍ 55 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലത്തേതിനേക്കാള്‍ 1.74 ശതമാനം ഇടിവ്. 26.50 രൂപയാണ് ഇന്നത്തെ നില.
കേരള ആയുര്‍വേദ (1.74 ശതമാനം ഇടിവ്), നിറ്റ ജലാറ്റിന്‍ (1.42 ശതമാനം), ഫെഡറല്‍ ബാങ്ക് (1.29 ശതമാനം), ആസ്റ്റര്‍ ഡി എം (0.27 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it