വാക്‌സിനില്‍ നേരിയ പ്രതീക്ഷ; സെന്‍സെക്‌സിലും നിഫ്റ്റിയിലും ഉയര്‍ച്ച

കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ അമേരിക്കന്‍ കമ്പനി നിര്‍ണായ നേട്ടം കൈവരിച്ചതിനു പിന്നാലെ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ഏതാനും ദിവസങ്ങളായി ആഗോള വിപണിയ്ക്ക് എതിരായി നീങ്ങിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി അവയ്‌ക്കൊപ്പം നേരിയ ഉണര്‍വ് പ്രകടമാക്കിയ ദിവസമായിരുന്നു ഇന്ന്്. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതിന്റെ ആശങ്കയും വിപണിയിലുണ്ടായിരുന്നു.
സെന്‍സെക്‌സ് 167.19 പോയന്റ് വര്‍ധിച്ച് 30,196.17 പോയന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.56 ശതമാനത്തിന്റെ നേരിയ വര്‍ധന. നിഫ്റ്റിയും 0.63 ശതമാനം വര്‍ധന രേഖപ്പെടുത്തി. 55.85 പോയന്റ് കൂട്ടിച്ചേര്‍ത്ത് 8879.10 പോയ്ന്റിലെത്തി. നിഫ്റ്റിയില്‍ ഭാരതി എയര്‍ടെല്‍ ആണ് മികച്ച നേട്ടം കൈവരിച്ചത്. 12 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ കമ്പനിക്ക് ഇന്നുണ്ടായത്. ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, അള്‍ട്രാടെക് സിമന്റ് തുടങ്ങിയവയും നേട്ടമുണ്ടാക്കിയപ്പോള്‍ യുപിഎല്‍, വേദാന്ത, റിലയന്‍സ് തുടങ്ങിയവയുടെ വിലിയിടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ് ഓഹരി സൂചികയിലും 0.52 ശതമാനത്തിന്റെ ഉയര്‍ച്ച തന്നെയാണ് ഉണ്ടായത്. 56.96 പോയ്ന്‍് വര്‍ധിച്ച് 11112.13 പോയ്ന്റിലെത്തി.
എന്നാല്‍ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 86.95 പോയന്റ് ഇടിഞ്ഞ് 17486.25 പോയന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.49 ശതമാനത്തിന്റെ ഇടിവ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബന്ധന്‍ ബാങ്ക് എന്നിവയെല്ലാം നഷ്ടമുണ്ടാക്കിയപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ എന്നിവ ലാഭമുണ്ടാക്കി. ഗോള്‍ഡ് സൂചികയില്‍ നേരിയ വര്‍ധനയുണ്ടായപ്പോള്‍ വെള്ളി സൂചികയില്‍ നേരിയ ഇടിവാണുണ്ടായത്. 46700 പോയ്ന്റിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ദിവസത്തേക്കാള്‍ 0.1 ശതമാനത്തിന്റെ വര്‍ധന. അതേസമയം വെള്ളി 0.04 ശതമാനം ഇടിഞ്ഞ് 47679 പോയ്ന്റിലെത്തി.
കേരള കമ്പനികളും ഇന്ന് മെച്ചപ്പെട്ട പ്രകടനാണ് കാഴ്ചവെച്ചത് 12 കമ്പനികള്‍ ലാഭം നേടി. 13 കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ നിറ്റ ജലാറ്റിന്റെയും പാറ്റ്‌സ്പിന്‍ ഇന്ത്യയുടെയും വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 6.90 രൂപ വര്‍ധിച്ച് 70.30 രൂപയിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 10.88 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ 4.98 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 65 പൈസ വര്‍ധിച്ച് 13.71 രൂപയായി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയിലും കുറേ നാളുകള്‍ക്ക് ശേഷം വര്‍ധനയുണ്ടായി. 4.73 ശതമാനം വര്‍ധിച്ച് 9.75 രൂപയിലെത്തി. 4.73 ശതമാനം വര്‍ധനയാണിത്.
റബ്ഫില ഇന്റര്‍നാഷണല്‍ (2.96 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.30 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.07 ശതമാനം), ഹാരിസണ്‍സ് മലയാളം (0.88 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.51 ശതമാനം), സിഎസ്ബി ബാങ്ക് (0.27 ശതമാനം), എഫ്എസിടി (0.25 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.12 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡിഎം എന്നിവയ്ക്ക് പുറമേ കൊച്ചിന്‍ മിനറല്‍സും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും അടക്കം നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. കേരള ആയുര്‍വേയുടെ ഓഹരി വില 2.05 രൂപ കുറഞ്ഞ് 45 രൂപയിലെത്തി. 4.36 ശതമാനത്തിന്റെ ഇടിവ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരി വിലയില്‍ 3.94 ശതമാനം ഇടിവാണ് ഉണ്ടായത്. 3.55 രൂപ കുറഞ്ഞ് 86.50 രൂപയിലെത്തി. വണ്ടര്‍ലാ ഹോളിഡേയ്ഡ് 3.74 ശതമാനം ഇടിഞ്ഞ് 86.50 രൂപയിലും ഫെഡറല്‍ ബാങ്ക് 3.66 ശതമാനം ഇടിഞ്ഞ് 38.20 രൂപയിലും മണപ്പുറം ഫിനാന്‍സ് 3.59 ശതമാനം ഇടിഞ്ഞ് 116.80 രൂപയിലും വ്യ്പാരം അവസാനിപ്പിച്ചു. കൊച്ചിന്‍ മിനറല്‍സിന്റെ വിലയില്‍ 3.30 രൂപയുടെ കുറവാണുണ്ടായത്. 3.18 ശതമാനം ഇടിവോടെ 100.40 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വിലയില്‍ 2.04 ശതമാനം ഇടിവുണ്ടായി. 230.90 രൂപയിലാണിന്ന് വ്യ്പാരം അവസാനിപ്പിച്ചത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.51 ശതമാനം), കിറ്റെക്‌സ് (2.40 ശതമാനം), എവിറ്റി (1.73 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.45 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (0.78 ശതമാനം), കെഎസ്ഇ (0.01 ശതമാനം) എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റു കേരള കമ്പനികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline