Top

ഐടി ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 113 പോയ്ന്റ് ഉയര്‍ന്നു; 11,900 തൊടാന്‍ നിഫ്റ്റി

തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിയെ ഉയര്‍ത്തിയത്.
സെന്‍സെക്‌സ് 113 പോയ്ന്റ് ഉയര്‍ന്ന് 40,544 ലും നിഫ്റ്റി 24 പോയ്ന്റ് ഉയര്‍ന്ന് 11,897 ലുമെത്തി.

എച്ച്‌സിഎല്‍ ടെക് ( 4 ശതമാനം) , ടെക് മഹീന്ദ്ര(3 ശതമാനം), ഏഷ്യന്‍ പെയ്ന്റ്‌സ് (രണ്ടു ശതമാനത്തിനടുത്ത്) ഓഹരികളാണ് സെന്‍സെക്‌സിനെ ഉയര്‍ത്തിയത്.
നിഫ്റ്റി ഐടി 1.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.5 ശതമാനം നഷ്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ് ക്യാപ് , സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.47 ശതമാനം, 0.3 ശതമാനം നേട്ടമാണുണ്ടാക്കിയത്.
ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

കമ്പനികളുടെ ഇതുവരെയുള്ള രണ്ടാം പാദഫലങ്ങളും പുതിയ ഉത്തേജക പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം കുറയുന്ന കോവിഡ് കേസുകളുമൊക്കെ വിപണിയുടെ കരുത്ത് കൂട്ടുന്നുണ്ട്.
ബ്ലൂചിപ് ഓഹരികളിലും ഐടി, ബാങ്ക് ഓഹരികളിലുമാണ് ഇപ്പോള്‍ പോസിറ്റീവ് ട്രെന്‍ഡ് കാണുന്നതെന്നും കൂടുതല്‍ പാദഫലങ്ങള്‍ പുറത്തു വരുന്നതോടെ വിശാല വിപണിയിലും ഇത് പ്രതിഫലിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഒരു ഡസണില്‍ താഴെ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചത്. ബാങ്ക് ഓഹരികളില്‍ ധനലക്ഷ്മി ബാങ്കും ഫെഡറല്‍ ബാങ്കും നേട്ടമുണ്ടാക്കിയപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി.
ധനകാര്യ മേഖലയിലെ മറ്റു കമ്പനികളെയെടുത്താല്‍ ജിയോജിത്ത്്, ജെആര്‍ജി, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എഫ്എസിടി ഓഹരികള്‍ ഇന്ന് ഒന്‍പത് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കെഎസ്ഇ, ഹാരിസണ്‍സ് മലയാളം, നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ നേട്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it