തകര്‍ച്ചയില്‍ പെട്ട് കേരള കമ്പനികളും

ആഗോള വിപണികളിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം മൂലം തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. വിപണിയില്‍ ഏതു സമയത്തും തിരുത്തലുണ്ടായേക്കാമെന്ന ഭയമാണ് പെട്ടെന്നുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയാക്കിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്തയിടിവ് കേരള കമ്പനികളുടെ ഓഹരികളിലും പ്രതിഫലിച്ചു.

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്‌സ് 731 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 11300 നു താഴെ

കൊച്ചിന്‍ മിനറല്‍സ്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് എന്നിവയൊഴികെ മറ്റെല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലായിരുന്നു. ആസ്റ്റര്‍ ഡിഎം, ജിയോജിത്ത് ഓഹരികള്‍ എഴു ശതമാനത്തിലധികം ഇടിവുണ്ടാക്കിയപ്പോള്‍ കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നാല് ശതമാനത്തിനും ആറു ശതമാനത്തിനും ഇടയില്‍ നഷ്ടം രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it