പത്തുകമ്പനികളുടെ ഓഹരി വില കുറഞ്ഞു, നേട്ടമുണ്ടാക്കി മുത്തൂറ്റ് ഫിനാന്‍സും വിക്ടറി പേപ്പറും

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ദിവസമായിരുന്നു. റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം വന്നതോടെ റിലയന്‍സ് ഓഹരി വില 10 ശതമാനത്തിലേറെ ഉയര്‍ന്നു. 2021 ഓടെ റിലയന്‍സ് കടരഹിത കമ്പനിയാകുമെന്ന നിരീക്ഷണം കൂടി വന്നത് ഇന്ന് റിലയന്‍സിന് നേട്ടമായി.

സെക്ടറുകള്‍ നോക്കിയാല്‍, എനര്‍ജി, ഓട്ടോ സെക്ടറുകള്‍ 2-3 ശതമാനം നേട്ടമുണ്ടാക്കി. ഇന്ന് ഏതാണ്ടെല്ലാ സെക്ടറുകളും ഗ്രീന്‍ സോണിലായിരുന്നു.

നിഫ്റ്റി 205.85 പോയ്ന്റ് ഉയര്‍ന്ന് 9187.30ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 742.84 പോയ്ന്റ് ഉയര്‍ന്ന് 31379.55ല്‍ ക്ലോസ് ചെയ്തു.

എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില ഇന്ന് 850 രൂപ വര്‍ധിച്ച് 46175 രൂപയിലെത്തി.

കേരള കമ്പനികളില്‍ തിളങ്ങി മുത്തൂറ്റ് ഫിനാന്‍സ്

കേരള കമ്പനികളെ എടുത്താല്‍ ഇന്നലേത്തിനേക്കാള്‍ പത്ത് കമ്പനികളുടെ വില ഇന്ന് കുറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്റെ വിലയില്‍ 46 രൂപയുടെ വര്‍ധനയാണുണ്ടായത്. സ്വര്‍ണപ്പണയ രംഗത്തെ മറ്റൊരു പ്രമുഖ കേരള കമ്പനിയായ മണപ്പുറം ഫിനാന്‍സ് ഓഹരി വിലയില്‍ പക്ഷേ സമാനമായ പ്രകടനം ദൃശ്യമായില്ല. ഇന്നലത്തെ വിലയെ അപേക്ഷിച്ച് 0.4 രൂപയാണ് മണപ്പുറത്തിന് കൂടിയത്. മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ ഇന്ന് 11 രൂപയുടെ ഇടിവുമുണ്ടായി.

ഇന്ന് പ്രകടനം മെച്ചപ്പെടുത്തിയ മറ്റൊരു കമ്പനി വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സാണ്. 7 രൂപയിലേറെ വില കൂടി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിലയിലും ഇന്ന് വര്‍ധനയുണ്ടായി. 2.25 രൂപയാണ് കൂടിയത്.

ഹാരിസണ്‍ മലയാളത്തിന്റെയും ഫാക്ടിന്റെയും ഓഹരി വിലകള്‍ നാല് രൂപയിലേറെ ഇന്ന് വര്‍ധിച്ചു. ജിയോജിത് ഓഹരി വില രണ്ട് രൂപ കൂടി.

ബാങ്കിംഗ് ഓഹരികള്‍ നോക്കുമ്പോള്‍, സിഎസ്ബിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും ഓഹരി വിലകളില്‍ ഇന്ന് കുറവ് സംഭവിച്ചപ്പോള്‍ ഫെഡറല്‍ ബാങ്ക് വില ഒരു രൂപ കൂടി. എസ്‌ഐബി വിലയില്‍ 0.05 രൂപയുടെ വര്‍ധന മാത്രമാണുണ്ടായത്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വില തുടര്‍ച്ചയായി രണ്ടാം ദിവസവും കുറഞ്ഞു.

കെഎസ്ഇ, കിറ്റെക്‌സ് വിലകളും ഇന്ന് കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it